Breaking News

നിപയിൽ ആശ്വാസം; കൂടുതൽ ഫലങ്ങൾ നെഗറ്റീവ് സമ്പർക്കപട്ടികയിലുള്ള ആർക്കും ഇതുവരെ രോഗം സ്ഥിരീകരിക്കാത്തത് ആശ്വാസം പകരുന്നതാണ്


കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 15 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്. സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേരുടെ ഫലം ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും.

സമ്പർക്കപട്ടികയിലുള്ള ആർക്കും ഇതുവരെ രോഗം സ്ഥിരീകരിക്കാത്തത് ആശ്വാസം പകരുന്നതാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ 64 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്.

കുട്ടിയുമായി സമ്പർക്കമുണ്ടായ 285 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആരോഗ്യ പ്രവർത്തകരും ബന്ധുക്കളും കൂട്ടുകാരും അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. രോഗം ബാധിച്ച കുട്ടിയുടെ റൂട്ട് മാപ്പും ജില്ലാഭരണകൂടം പുറത്തുവിട്ടിരുന്നു.

No comments