മൾട്ടിപ്ലക്സുകൾ അടക്കം മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കും, തിയേറ്റർ ഉടമകളുടെ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: കൊവിഡ് (covid 19) രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും (cinema theatre) 25 ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് തീരുമാനം എടുത്തത്. ഈ മാസം 22 ന് തിയേറ്റർ ഉടമകളും സർക്കാരുമായി ചർച്ച നടത്തും. 25 മുതൽ തിയേറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു.
വിനോദ നികുതിയിൽ ഇളവ് നൽകണം, തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങൾ തിയേറ്റർ ഉടമകളുടെ സംഘടനകൾ സർക്കാരിന് മുന്നിൽ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളിലടക്കം ചില ആശയക്കുഴപ്പങ്ങൾ ഉണ്ടെങ്കിലും സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് തിയേറ്ററുകൾ തുറക്കാനാണ് ഇന്ന് ചേർന്ന യോഗം തീരുമാനമെടുത്തത്
No comments