ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും നല്ല നാലാമത്തെ രാജ്യം യുഎഇ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ബഹ്റൈനും ഖത്തറും യഥാക്രമം എട്ടും പത്തും സ്ഥാനങ്ങളിലുണ്ട്
അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും (live and work) ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യം (fourth best country in the world) യുഎഇ. പഴയ റാങ്കിംഗിൽ നിന്ന് 10 സ്ഥാനം കൂടി മുകളിലേക്ക് കയറിയാണ് അതുല്യ നേട്ടം യുഎഇ (UAE) സ്വന്തമാക്കിയത്. നിലവില്‍ സ്വിറ്റ്സര്‍ലന്റ് (Switzerland), ഓസ്‍ട്രേലിയ (Australia), ന്യൂസീലന്‍ഡ് (New Zealand) എന്നിവയ്‍ക്ക് പിന്നില്‍ നാലാമതാണ് യുഎഇയുടെ സ്ഥാനം.
എച്ച് എസ് ബി സിയുടെ പതിനാലാമത് വാര്‍ഷിക എക്സ്പാറ്റ് എക്സ്പ്ലോറര്‍ (HSBC’s 14th annual Expat Explorer study)പഠനത്തിലാണ് ഈ വിവരമുള്ളത്. വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 20,000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും അടുത്ത 12 മാസത്തിനുള്ളില്‍ തങ്ങളുടെ ജീവിതം കൂടുതല്‍ സാധാരണ നിലയിലാവുമെന്നും സ്ഥിരതയുള്ളതാവുമെന്നും ശുഭാപ്‍തി വിശ്വാസം പ്രകടിപ്പിച്ചതായി അഭിപ്രായപ്പെട്ടു.
No comments