Breaking News

വടക്കന്‍ കേരളത്തില്‍ വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നു; സമാനമായ നാലു സംഭവങ്ങള്‍ 10 ദിവസത്തിനുള്ളില്‍ പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ വാഹനങ്ങള്‍ക്ക് തീ പിടിച്ചുള്ള അപകടങ്ങള്‍ കൂടുന്നു. പത്തു ദിവസത്തിനുള്ളില്‍ സമാനമായ നാല് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ മൂന്ന് വാഹനങ്ങളും വീട്ടില്‍ നിര്‍ത്തിയിട്ട ഒരു വാഹനത്തിനുമാണ് തീപിടിച്ചത്.

കോഴിക്കോട് 13-11-2021 ഈ മാസം 13ന് കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് കോവൂരിലെ റോഡിന് സമീപത്താണ് സംഭവം. കാറില്‍ നിന്നും പുക ഉയര്‍ന്നതുകണ്ട് യാത്രക്കാര്‍ ഉടനെ തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. മെഡിക്കല്‍ കോളേജിന് സമീപത്തെ ഗതാഗത കുരുക്കില്‍ കുടുങ്ങിയ കാറില്‍ നിന്ന് പുക പുറത്ത് വരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ കാര്‍ റോഡരുകിലേക്ക് മാറ്റി നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയപ്പോഴേക്കും തീ പടര്‍ന്നുപിടിച്ചു. അപകടത്തില്‍ കാറിന്റെ എഴുപത് ശതമാനത്തിലേറെ കത്തി നശിച്ചിട്ടുണ്ട്.

No comments