Breaking News

2022 ലോകകപ്പ് യോഗ്യതക്കുള്ള യൂറോപ്യൻ പ്ലേഓഫ് ചിത്രം തെളിഞ്ഞു; പോർചുഗലിനോ ഇറ്റലിക്കോ യോഗ്യത എന്തായാലും നഷ്ടപ്പെടും


അടുത്ത വർഷം നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിനുള്ള യോഗ്യതക്ക് വേണ്ടിയുള്ള യൂറോപ്യൻ പ്ലേഓഫ് ചിത്രം തെളിഞ്ഞു. യൂറോപ്യൻ പ്ലേഓഫിന് യോഗ്യത നേടിയിട്ടുള്ള 12 ടീമുകളെ 3 പാതകളിലേക്കായി തിരിച്ചു, ഓരോ പാതയിലുമുള്ള സെമി-ഫൈനലിലും ഫൈനലിലും വിജയിക്കുന്ന മൂന്ന് ടീമുകൾക്കാണ് ഖത്തർ ലോകകപ്പിനുള്ള യോഗ്യത ടിക്കറ്റ് ലഭിക്കുക.

പാത്ത് സിയിൽ ഉള്ള നിലവിലെ യൂറോ ജേതാക്കളായ ഇറ്റലി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ എന്നിവരിൽ ഒരു ടീമെങ്കിലും ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെടും എന്നതാണ് പ്ലേഓഫ് ചിത്രം തെളിഞ്ഞപ്പോഴുള്ള ഏറ്റവും വലിയ ഹൈലൈറ്റ്.

ലോകകപ്പ് യോഗ്യത യൂറോപ്യൻ പ്ലേഓഫ് ഡ്രോ ഇങ്ങനെ:

പാത്ത് എ

സെമി-ഫൈനൽ 1: സ്കോട്ലാൻഡ് v ഉക്രൈൻ

സെമി-ഫൈനൽ 2: വെയിൽസ്‌ v ഓസ്ട്രിയ

പാത്ത് ബി

സെമി-ഫൈനൽ 3: റഷ്യ v പോളണ്ട്

സെമി-ഫൈനൽ 4: സ്വീഡൻ v ചെക്ക് റിപ്പബ്ലിക്ക്

പാത്ത് സി

സെമി-ഫൈനൽ 5: ഇറ്റലി v നോർത്ത് മാസിഡോണിയ

സെമി-ഫൈനൽ 6: പോർച്ചുഗൽ v തുർക്കി

ഓരോ പാതയിലെയും ഒറ്റ പാദ സെമി-ഫൈനൽ മത്സരങ്ങൾ വിജയിക്കുന്ന ടീമുകൾ തമ്മിലാവും ഫൈനൽ മത്സരം. ഇങ്ങനെ ഓരോ പാതയിലെയും ഫൈനൽ വിജയിക്കുന്ന 3 ടീമുകളാവും ലോകകപ്പ് യോഗ്യത നേടുക.

No comments