ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതു യുഗത്തിന് തുടക്കം; രോഹിത് ഇനി സ്ഥിരം നായകന്‍; രാഹുല്‍ ഉപ നായകന്‍, കിവികള്‍ക്കതിരായ ടീം പ്രഖ്യാപിച്ചു
ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതു യുഗത്തിന് തുടക്കമിട്ട് ട്വന്റി20 ടീമിന്റെ നായകനായി രോഹിത് ശര്‍മ്മയെ നിയോഗിച്ചു. കെ. എല്‍. രാഹുലാണ് വൈസ് ക്യാപ്റ്റന്‍. മുന്‍പ് പകരക്കാരന്റെ റോളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള രോഹിതിന് സ്ഥിരം ക്യാപ്റ്റന്‍ പദവി ലഭിക്കുന്നത് ഇതാദ്യം.ലോക കപ്പോടെ ട്വന്റി20 ടീം ക്യാപ്റ്റന്‍സി വിരാട് കോഹ്ലി ഒഴിഞ്ഞിരുന്നു. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പര 17നാണ് തുടങ്ങുന്നത്.
രോഹിതിന്റെ നേതൃത്വത്തിന് കീഴില്‍ പുതു പരീക്ഷണങ്ങള്‍ക്കു വഴി തെളിക്കുന്ന ടീമിനെയാണ് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്ലില്‍ തിളങ്ങിയ ഋതുരാജ് ഗെയ്ക്ക്‌വാദ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, വെങ്കടേഷ് അയ്യര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
മലയാളി ബാറ്റര്‍ സഞ്ജു സാംസനെ ഒഴിവാക്കി. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിക്കും രവീന്ദ്ര ജഡേജയ്ക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിക്കാനും സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്ക്‌വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍മാര്‍), വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചഹല്‍, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.
No comments