ഇംഗ്ലീഷ് സ്വപ്‌നം തകര്‍ത്ത് കിവികളുടെ ചിറകടി: ത്രില്ലറിനൊടുവില്‍ ഫൈനലില്‍
ട്വന്റി20 ലോക കപ്പില്‍ ന്യൂസിലന്‍ഡിന് കന്നി ഫൈനല്‍. ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച സെമിയില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തുരത്തിയാണ് കിവികള്‍ കുതിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട്-166/4 (20 ഓവര്‍). ന്യൂസിലന്‍ഡ്- 167/5 (19).
ഡാരല്‍ മിച്ചല്‍ (47 പന്തില്‍ 72 നോട്ടൗട്ട്, നാല് ഫോര്‍, നാല് സിക്‌സ്) ജിമ്മി നീഷം (11 പന്തില്‍ 27, ഒരു ഫോര്‍, മൂന്ന് സിക്‌സ്) എന്നിവരുടെ വെടിക്കെട്ടാണ് ന്യൂസിലന്‍ഡിന് ആവേശോജ്വല ജയം ഒരുക്കിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും ലിയാം ലിവിങ്‌സ്റ്റണും രണ്ട് വിക്കറ്റ് വീതം പിഴുതു.
നേരത്തെ, മൊയീന്‍ അലി നടത്തിയ വെടിക്കെട്ടാണ് ഇംഗ്ലണ്ടിന് അപ്രതീക്ഷിത കുതിപ്പേകിയത്. ആദ്യ പത്ത് ഓവറില്‍ ഇംഗ്ലണ്ടിന് കാര്യമായ സ്‌കോര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ എന്നാല്‍ 37 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം പുറത്താകാതെ 51 റണ്‍സുമായി അലി കത്തിക്കയറിപ്പോള്‍ ഇംഗ്ലണ്ട് കുതിച്ചു. 41 റണ്‍സെടുത്ത ഡേവിഡ് മലാനും ഇംഗ്ലണ്ടിന് മികച്ച സംഭാവന നല്‍കി. ജോസ് ബട്ട്ലര്‍ (29) മികച്ച തുടക്കത്തിനുശേഷം മടങ്ങി.
No comments