Breaking News

തകർത്താടി മാർഷും വാർണറും; കുട്ടിക്രിക്കറ്റിലും രാജാക്കന്മാരായി കംഗാരുക്കൾ കുട്ടിക്രിക്കറ്റിലും രാജാക്കന്മാരായി കംഗാരുക്കൾ


ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കിവിസംഘത്തെ എട്ടു വിക്കറ്റിന് തകർത്ത് ആസ്‌ട്രേലിയയ്ക്ക് കന്നി ലോകകിരീടം. നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസന്റെ ബാറ്റിങ് കരുത്തിൽ മുന്നോട്ടുവച്ച 173 വിജയലക്ഷ്യം... പന്ത് ബാക്കിനിൽക്കെയാണ് ആസ്‌ട്രേലിയ മറികടന്നത്. അർധ സെഞ്ച്വറികളുമായി തകർത്തടിച്ച മിച്ചൽ മാർഷും ഓപണർ ഡെവിഡ് വാർണറുമാണ് കംഗാരുജയം ഉറപ്പാക്കിയത്. ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയ്ക്ക് തുടക്കത്തിൽ തന്നെ നായകൻ ആരോൺ ഫിഞ്ചി(അഞ്ച്)നെ നഷ്ടമായി. ട്രെന്റ് ബോൾട്ടിന്റെ മനോഹരമായ പന്തിൽ ഡാരിൽ മിച്ചൽ പിടിച്ചുപുറത്താകുകയായിരുന്നു താരം. മൂന്നാമനായെത്തിയ മാർഷുമായി ചേർന്ന് തുടക്കംതൊട്ടേ കൂറ്റനടികളുമായി തകർത്താടുകയായിരുന്നു വാർണർ. പവർപ്ലേ തൊട്ട് തുടങ്ങിയ അഴിഞ്ഞാട്ടം അവസാന ഓവർവരെ ഓസീസ് തുടർന്നു. ബൗളിങ്ങിൽ ഒരു ഘട്ടത്തിലും കിവീസിന് മേധാവിത്വം പുലർത്താൻ വാർണറും മാർഷും അവസരം നൽകിയില്ല.

No comments