Breaking News

ശബരിമല ആചാരലംഘനങ്ങള്‍ക്കു ശേഷം കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളും അശാന്തിയും; പ്രാര്‍ത്ഥനാനിരത വൃശ്ചിക മാസാചരണവുമായി VHP

                                                   

തിരുവനന്തപുരം: ശബരിമല(Sabarimala) ആചാരലംഘനങ്ങള്‍ക്കു ശേഷം കേരളത്തില്‍  ഉണ്ടായി കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കും അശാന്തിയ്ക്കും പരിഹാരമായി കേരളത്തില്‍ പ്രാര്‍ത്ഥനാ നിരത വൃശ്ചിക മാസാചരണം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിശ്വഹിന്ദു പരിഷത്ത്(VHP) സംസ്ഥാന ഘടകം തീരുമാനിച്ചു.

അമൃതാനന്ദമയിയുടെ നിര്‍ദ്ദേശ പ്രകാരം വൃശ്ചികം ഒന്നു മുതല്‍ ഒരു മാസക്കാലമാണ് പ്രാര്‍ത്ഥനാനിരത മാസാചാരണം നടത്തുക. ഇതിന്റെ ഭാഗമായി ഹൈന്ദവ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും സന്ധ്യാ സമയത്ത് 'ഭൂതനാഥ സദാനന്ദ' എന്ന മന്ത്രം നൂറ്റിയെട്ട് തവണ ജപിച്ച് അയ്യപ്പ പൂജ ചെയ്യാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം.

പ്രകൃതി ദുരന്ത നിവാരണത്തിനും മനുഷ്യര്‍ക്കും സര്‍വ്വ ജീവജാലങ്ങള്‍ക്കും ശാന്തിക്കും സമാധനത്തിനുമായി നടത്തുന്ന പ്രാര്‍ത്ഥനാ നിരത മാസാചരണത്തില്‍ എല്ലാ അയ്യപ്പ വിശ്വാസികളും ക്ഷേത്ര സമിതികളും പങ്കു ചേരണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

No comments