രാജസ്ഥാനിൽ വ്യോമസേന മിഗ് 21 വിമാനം തകര്‍ന്നു വീണു
രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വ്യോമസേന മിഗ് 21 വിമാനം തകര്‍ന്നു വീണു. രാത്രി എട്ടരയോടെയായിരുന്നു അപകടം. പൈലറ്റിനായി തിരച്ചില്‍ തുടരുന്നു.
സാം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഡെസേർട്ട് നാഷണൽ പാർക്ക് മേഖലയിലാണ് വിമാനം തകർന്നതെന്ന് ജെയ്‌സാൽമീർ എസ്പി അജയ് സിങ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെന്നും താനും അപകടസ്ഥലത്തേക്കുള്ള യാത്രയിലാണെന്നും എസ്പി പറഞ്ഞു.
അപകടം വ്യോമസേനയും സ്ഥിരീകരിച്ചു- "ഇന്ന് രാത്രി 8:30 ഓടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -21 വിമാനം പടിഞ്ഞാറൻ സെക്ടറിൽ പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടു. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു. അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്."
No comments