Breaking News

നിരോധനാജ്​ഞ നിലനിൽക്കേ ആലുപ്പുഴയിൽ വീണ്ടും ഗുണ്ടാക്രമണം; ഒരാൾക്ക് വെട്ടേറ്റു


ആലപ്പുഴ: കേരളത്തെ നടുക്കിയ രണ്ട്​ കൊലപാതകങ്ങൾ അരങ്ങേറിയ ആലപ്പുഴയിൽ നിരോധനാജ്​ഞ നിലനിൽക്കേ വീണ്ടും അക്രമം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിന്​ വെ​േട്ടറ്റു. ആര്യാട്​ കൈതത്തിൽ നികർത്തിൽ വിമലിനാണ് വെട്ടേറ്റത്.

ബിനു എന്നയാളാണ്​ വെട്ടിയത്​. തലയ്​ക്കും കാലിനുമാണ്​ വെട്ടിയത്​. പരിക്കുകളോടെ വിമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബിനുവിന്‍റെ സഹോദരനെ ആക്രമിച്ചതിന്‍റെ പ്രതികാരമായാണ്​ വിമലിനെ വെട്ടിയതെന്നാണ് സൂചന.

No comments