പി.ബി അച്ചുവിനെ ആന്റിക്ക് ഗോൾഡ് അനുമോദിച്ചു
പി.ബി അച്ചുവിനെ ആന്റിക്ക് ഗോൾഡ് അനുമോദിച്ചു
കാസറഗോഡ് ജില്ലയില്‍ ആസ്റ്റര്‍ മീംസുമായി സഹകരിച്ച് പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മിക്കാനായി മുന്നോട്ട് വന്ന പി.ബി അച്ചുവിനെ കാസര്‍കോട് ആന്റിക് ഗോൾഡ് അനുമോദിച്ചു
കാസര്‍കോട്: ആരോഗ്യമേഖലയില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന കാസറഗോഡ് ജില്ലയില്‍ ആസ്റ്റര്‍ മീംസുമായ സഹകരിച്ച് പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മിക്കാനായി മുമ്പോട്ട് വന്ന പി.ബി അച്ചുവിനെ കാസര്‍കോട് ആന്റിക് ഗോൾഡ് അനുമോദിച്ചു.
ഇരുന്നൂറ്റി അമ്പത് കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഹോസ്പിറ്റലിന്റെ പ്രാരംഭ പ്രവൃത്തികള്‍ ദിവസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് പി.ബി അച്ചു പറഞ്ഞു.
കാസര്‍കോട് ആന്റിക്ക് ഗോൾഡ് പാർട്ണർമാരായ ബി.എം അബ്ദുൽ കബീർ, ഭരതൻ പിഎം , ആസിഫ് മാളിക എന്നിവര്‍ സംബന്ധിച്ചു.
No comments