അബുദാബിയിലേക്ക് വീണ്ടും ഹൂതി ആക്രമണം; പ്രതിരോധിച്ച് യുഎഇ സേന
അബുദാബിയിലേക്ക് വീണ്ടും ഹൂതി ആക്രമണം; പ്രതിരോധിച്ച് യുഎഇ സേന
മൂന്നു പേരുടെ മരണത്തിനിടയായ ഡ്രോണ്‍ ആക്രമണത്തിന് ശേഷം അബുദാബിയിലിലേക്ക് വീണ്ടും ഹൂതി വിമത സേനയുടെ ആക്രമണം. ഹൂതികള്‍ വിന്യസിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളെ തകര്‍ത്തതായി യുഎഇ അറിയിച്ചു. യുഎഇ സേനയുടെ തക്കസമയത്തുള്ള ഇടപെടലാല്‍ പുതിയ ആക്രമണത്തില്‍ ആളപായമില്ല. ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പതിച്ചു. രാജ്യത്തെ എല്ലാവിധ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ യുഎഇ സജ്ജമാണെന്നും ഇതിനു വേണ്ടി എല്ലാ നടപടി ക്രമങ്ങളും സ്വീകരിക്കുമെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അബുദാബി വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് കഴിഞ്ഞ ആഴ്ച സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു.ആക്രമത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താന്‍ പൗരനും കൊല്ലപ്പെട്ടു.
ആക്രമണത്തിന് തിരിച്ചടയിയായി ഹൂതി വിമതരുടെ സൈനിക കേന്ദ്രങ്ങളിലേക്ക് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തിയ ആക്രമണത്തില്‍ 20 ലേറെ ഹൂതി വിമതര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഹൂതി സേനയുടെ തലവന്‍ അബ്ദുള്ള ഖാസിം അല്‍ ജുനൈദും ഉള്‍പ്പെട്ടിട്ടുണ്ട്. യെമന്‍ തലസ്ഥാനമായ സനയിലെ ഹൂതി ശക്തി കേന്ദ്രങ്ങളിലേക്കാണ് സൗദി സേന ആക്രമണം നടത്തിയത്.
No comments