Breaking News

അരമനപ്പടിയിലെ പുതിയ പാലം ജനവാസകേന്ദ്രങ്ങളെ അവഗണിച്ചുള്ളതാണെന്ന ആരോപണവുമായി ബാവിക്കര നിവാസികൾ: പ്രതിഷേധം കനക്കുന്നു

 അരമനപ്പടിയിലെ പുതിയ പാലം ജനവാസകേന്ദ്രങ്ങളെ അവഗണിച്ചുള്ളതാണെന്ന ആരോപണവുമായി ബാവിക്കര നിവാസികൾ:
പ്രതിഷേധം കനക്കുന്നു



ബാവിക്കര: അരമനപ്പടിയിലെ പുതിയ പാലത്തിന് ഭരണാനുമതി ലഭിച്ചത് ഈ അടുത്താണ്. എന്നാൽ ജനവാസകേന്ദ്രങ്ങളെ അവഗണിച്ചുള്ള രീതിയിലാണ് പാലത്തിന്റെ പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്നും, പ്രസ്തുത പ്രദേശത്ത് പാലം വന്നതുകൊണ്ട് ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഉപകാരപ്പെടുന്നില്ല എന്നുമുള്ള ആരോപണവുമായി നാട്ടുകാർ രംഗത്ത്.
 ആരുടെയൊക്കെയോ സമ്മർദ്ദത്തിന് രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും വഴങ്ങിയെന്നും, സർക്കാരിനെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചെന്നും, കോടികൾ ചെലവിട്ടുള്ള ഈ പദ്ധതി ഇവിടെ വിഡ്ഢിത്തമാകുമെന്നും നാട്ടുകാർ ഒരുപോലെ ആരോപിക്കുന്നു.

 നാട്ടുകാർ പറയുന്നത് ഇങ്ങനെ :

 'അരമനപ്പടിയിലാണ് പാലം വരുന്നത്,
,ആ പാലത്തിന്റെ റോഡ് നേരെ പോകുന്നത് മൊട്ടല്‍ പന്നടുക്കം വഴിയാണ്, അതായത് വലിയ കയറ്റമുള്ള ദിക്കാണ്,ബസ് പോലുള്ള വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പ്രയാസമുള്ള സ്ഥലമാണത്. 
അത് പണിയെടുത്ത് ലെവലാക്കി കൊള്ളാമെന്നായിരിക്കും പലരുടെയും മറുപടി, എന്നാൽ അതിന് കോടിക്കണക്കിന് രൂപ ചിലവിടേണ്ടി വരും എന്നത് മറ്റൊരു വിഷയം. പാലത്തിന്റെ പേരില്‍ പണം വാരാനുള്ള ആദ്യത്തെ പ്ലാനായെ അതിനെ കാണാൻ വേണ്ടി സാധിക്കുകയുള്ളൂ.
വളരെ ഗൗരവമായി കാണേണ്ട വിഷയമാണത്.

 അടുത്തത് രണ്ടാമത്തെ കാര്യം,ആലൂര്‍ ഡാമിന് സമീപത്തായി പുതിയ പാലം വരുന്നുണ്ട്, അതിന്റെ റോഡ് വരുന്നത് പന്നടുക്കം റോഡിനും ആലൂര്‍ റോഡിനും ഉപകാര പ്രദമാകുന്ന വിധമാണ്. അങ്ങനെ ഒരു പാലം ആലൂര്‍ ഡാമിന് സമീപത്ത് വരുമ്പോള്‍ അതേ റോഡിന് അരികില്‍ മറ്റൊരു പാലം കൂടി നിര്‍മ്മിക്കുന്നതെന്തിനുവേണ്ടിയാണ് എന്നത് വലിയ ചോദ്യമാണ്.
അരമനപ്പടിയിൽ ഇങ്ങനെയൊരു പാലത്തിന്റെ പ്ലാന്‍ തയാറാക്കിയത് ആരാണെന്നും ആരാണ് സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അറിയേണ്ടതുണ്ട്. ആരുടെയൊക്കെയോ സമ്മര്‍ദ്ധത്തിന് രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും വഴങ്ങിയെന്ന് തന്നെയാണ് ഇതില്‍ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്, നാട്ടുകാർ പറയുന്നു.

വലിയ കയറ്റത്തില്‍ തന്നെ റോഡ് നിര്‍മ്മിച്ചാല്‍ പ്രതീക്ഷിക്കുന്നതിലും വലിയൊരു ഫണ്ട് പാലത്തിന്റെ പേരില്‍ മാറ്റിവെക്കാനും അതുവഴി കോണ്‍ട്രാക്ടാര്‍മാര്‍ക്ക് കൊയ്‌തെടുക്കാനും ചിലരുടെയൊക്കെ കീശ നിറക്കാനും കഴിയുമായിരിക്കും അതിനുവേണ്ടിയുള്ള തന്ത്ര പാടും  കാണാതെ പോകാനാവില്ല.
വലിയൊരു വിഭാഗം ജനങ്ങളും പറയുന്നത് ബാവിക്കര പള്ളിക്ക് സമീപത്തായി പാലം പണിയണമെന്നാണ്,അത് അന്നു മുതൽ ഇന്നു വരെയുള്ള ജനകീയമായ ആവശ്യമാണ്, മാത്രവുമല്ല 
അതില്‍ ആദ്യത്തെ നേട്ടം കുത്തനെയുള്ള കയറ്റവും ലാഭിക്കാം എന്നതാണ്, രണ്ടാമത്തേത് കോടികള്‍ ചിലവഴിച്ച് പുതിയതായി റോഡ് പണിയേണ്ടതില്ല എന്നതും,
ബാവിക്കര-ബോവിക്കാനം റോഡിനെ ഒന്ന് നവീകരിച്ചാല്‍ മാത്രം ഇതുവഴി മതിയാവും. അങ്ങനെ ഒരു റോഡും സൗകര്യവും ഉണ്ടാകുമ്പോള്‍ പണം കൂടുതല്‍ ചിലവഴിച്ച് കൂന്ന് ഇടിച്ച് നിരത്താന്‍ ചിലരെ പ്രേരിപ്പിക്കുന്ന ഘടകം മറ്റെന്തൊക്കെയോ ആണെന്നും,മന്ത്രി മുഹമ്മദ് റിയാസിനേയും ഉന്നത ഉദ്യോഗസ്ഥരെയും ഇതേ ചിലർ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണ ഞങ്ങള്‍ തീര്‍ത്തുകൊടുക്കുമെന്നും നാട്ടുകാർ കൂട്ടിച്ചേർക്കുന്നു.
ബാവിക്കര പള്ളിക്ക് സമീപത്തായി പാലം നിര്‍മ്മിച്ചാല്‍ സ്ഥലം അധികമായി നഷ്ടമാകുന്നില്ല എന്ന് മാത്രല്ല ബാവിക്കര പള്ളി, മഖാം, സ്‌കൂള്‍, വലിയ വീട് തറവാട്, നുസ്രത്ത് നഗര്‍, ബേപ്പ്, ബേപ്പ് സ്‌കൂള്‍, ബയക്കോട്, ഇരിയണ്ണി, കാട്ടിപ്പള്ളം, മഞ്ചക്കല്‍ ഭാഗത്തുള്ളവര്‍ അങ്ങനെ എല്ലാവർക്കും അത് ഒരുപോലെ അനുഗ്രഹമാകും,ഒപ്പം 
ലക്ഷകണക്കിന് രൂപ ലാഭിക്കാനും കഴിയും. 
നിലവിൽ അരമനപ്പടിയില്‍ പാലം പണിയുന്നത് അത്രയൊന്നും ജനവാസമില്ലാത്ത പ്രദേശത്തൂടെയാണെന്നും,ബാവിക്ക പള്ളിക്ക് സമീപം പാലം പണിഞ്ഞാല്‍ അത് പുരാതനമായ നാടിന് പുതിയ വികസനമാവുമെന്നും,
 എന്നാൽ ആ രീതിയിൽ ചിന്തിക്കുന്നതിനു പകരം ബാവിക്കര നാട്ടിൽ ഒരു വികസനവും നടക്കരുതെന്നും ആനാട് അങ്ങനെതന്നെ നിലകൊള്ളണമെന്നും ചിന്തിക്കുന്നവരാണ് കൂടുതലും അരമനപ്പടിയിൽ തന്നെ പാലം വരണമെന്ന് വാദിക്കുന്നതെന്നും പ്രസ്തുത പാലത്തിന് വേണ്ടി ബോര്‍വെല്ല് നടത്തുന്നവരും പ്രൊപ്പോസല്‍ ചെയ്യുന്നവരും ഒരിക്കലെങ്കിലും ഈ നാടിന്റെ ഭൂപ്രകൃതി നേരിട്ട് വന്ന് കണ്ട് മനസ്സിലാക്കിയിരുന്നെങ്കില്‍ അരമനപ്പടയില്‍ പാലം നിര്‍മ്മിക്കണമെന്ന് പറയുമായിരുന്നില്ലെന്നും,ഈ നാടിന്റെ ഭൂമിശാസ്ത്രമറിയാതെ ബന്ധപ്പെട്ടവർ എന്തൊക്കെയോ പറഞ്ഞാൽ അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഈ പദ്ധതി സർക്കാർ പുനഃപരിശോധിക്കണമെന്നും, പൊതുഖജനാവിൽനിന്ന് ഉപയോഗപ്പെടുത്തുന്ന ഒരു ഫണ്ടും അന്യായമായി ഉപയോഗപ്പെടുത്താൻ അനുവദിക്കില്ലെന്നും, തെറ്റായ തീരുമാനം മാറ്റാതെ മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെങ്കിൽ ശക്തമായ സമര മുറകൾക്ക് നേതൃത്വം നൽകുമെന്നും നാട്ടുകാർ പറയുന്നു.

No comments