Breaking News

വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണം; അമ്മയ്ക്കും മകള്‍ക്കും പരുക്ക്

 വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണം; അമ്മയ്ക്കും മകള്‍ക്കും പരുക്ക്

ആക്രമണം നടത്തിയ ശേഷം പ്രതി സനല്‍ ബൈക്കില്‍ രക്ഷപ്പെട്ടു.



വയനാട് അമ്പലവയലില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. അമ്പലവയല്‍ സ്വദേശി നിജിത മകള്‍ അളകനന്ദ(12) എന്നിവര്‍ക്കെതിരേയാണ് ആക്രമണമുണ്ടായത്. നിജിതയുടെ ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പരുക്കേറ്റ അമ്മയേയും മകളേയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

നിജിതയും ഭര്‍ത്താവ് സനലും അകന്ന് കഴിയുകയായിരുന്നു. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപമാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ ശേഷം പ്രതി സനല്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

No comments