പ്രണയം സഹജീവികളോട്; പ്രണയ ദിനത്തിൽ രക്‌തദാന ക്യാമ്പുമായി ബ്ലഡ് ഡോണേർസ് കേരള
പ്രണയം സഹജീവികളോട്; പ്രണയ ദിനത്തിൽ രക്‌തദാന ക്യാമ്പുമായി ബ്ലഡ് ഡോണേർസ് കേരള
ബ്ലഡ് ഡോണേൾസ് കേരള കാസർഗോഡ്, ജനമൈത്രി പോലീസ് നീലേശ്വരം, CHMKS GVHSS കോട്ടപ്പുറം VHSC വിഭാഗം NSS യൂണിറ്റ് ട്രോമാകെയർ വളണ്ടിയേൾസ് നീലേശ്വരം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാസർഗോഡ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പ് നടത്തി. നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ഇ ജയചന്ദ്രന്റെ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭാ വികസന സ്റ്റാന്റിംഗ് ക്കമറ്റി ചെയർപേർസൺ ശ്രീമതി ഗൗരി വി. ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർമാരായ ശ്രീ റഫീഖ് കോട്ടപ്പുറം ,ശ്രീ ഷംഷുദ്ദീൻ അരിഞ്ചിറ , കാസർഗോഡ് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസ്സർ ഡോ. സൗമ്യ, കേരള പോലീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ ജോയിൻ സെക്രട്ടറി പ്രമോദ് ടി.വി, BDK സംസ്ഥാന സെക്രട്ടറി ശ്രീ സനൽ ലാൽ ജനാർദ്ധനൻ , ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, ശൈലജ എം, ട്രോമാകെയർ വളണ്ടിയർ ശ്രീ അബ്ദുൾ ഷെരീഫ്, BDK ജില്ലസെക്രട്ടറി വിനോദ് എരവിൽ , BDKസോൺ പ്രസിഡൻറ് രതീഷ് പുളുക്കൂൾ എന്നിവർ സംസാരിച്ചു.
GFVHSS ചെറുവത്തൂരിലെ വിദ്യാർത്ഥിനി ശിവന്യ ദിലീപ് , NKBM AUPS നീലേശ്വരം സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി വേദ കെ വിനു എന്നിവർ കാൻസർ രോഗികൾക്കായി വിഗ്ഗ് നിർമ്മാണത്തിലേക്ക് കേശദാനം നടത്തി.
No comments