Breaking News

ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ നാല് രാജ്യങ്ങളുടെ അതിര്‍ത്തികളിലൂടെ; തയ്യാറെടുത്ത് പ്രത്യേക സംഘങ്ങള്‍

 ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ നാല് രാജ്യങ്ങളുടെ അതിര്‍ത്തികളിലൂടെ; തയ്യാറെടുത്ത് പ്രത്യേക സംഘങ്ങള്‍



യുക്രെെനിൽ റഷ്യൻ ആക്രമണം ശക്തമായി തുടരുന്നതിനിടെ യുക്രെെനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബ​ദൽ രക്ഷാമാർ​ഗം തേടി ഇന്ത്യ. ഇന്ത്യൻ പൗരന്മാരെ നാല് രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനുള്ള ശ്രമമാണ് ആലോചിക്കുന്നത്. ഹം​ഗറി, പോളണ്ട്, സ്ലൊവാക്യ, റൊമേനിയ, എന്നീ അതിർത്തികളിലൂടെയാണ് പൗരന്മാരെ ഒഴിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു.20,000 ത്തോളം ഇന്ത്യക്കാരാണ്  യുക്രെെനിൽ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ 4000 പേരെ രക്ഷപ്പെടുത്തിയെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

ഇന്ത്യക്കാരെ സഹായിക്കാനായി ടീമുകളെ അതിർത്തികളിലേക്ക് അയച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പത്തം​ഗസംഘമാവും പ്രവർത്തനം ഏകോപിപ്പിക്കുക. ഈ ഉദ്യോ​ഗസ്ഥരുടെ ഫോൺ നമ്പർ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നേരത്തെ വ്യോമ മാർ​ഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും റഷ്യന്‍ സൈനിക നീക്കത്തിന്റെ ഭാഗമായി വ്യോമാതിര്‍ത്തി അടച്ചതിനാൽ സാധ്യമായിരുന്നില്ല.ഡല്‍ഹിയില്‍ നിന്നും യുക്രൈന്‍ തലസ്ഥാനമായ കീവ്‌ലേക്ക് പുറപ്പെട്ട എഐ 1947 വിമാനം യാത്രക്കാരില്ലാതെ ഡല്‍ഹിയിലേക്ക് മടക്കേണ്ടി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ബ​ദൽ മാർ​ഗം തേടിയത്. 

No comments