Breaking News

തുല്ല്യനീതി ലഭ്യമാക്കും…! യുഎഇയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ച പുതിയ നിയമഭേദഗതി ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍

 തുല്ല്യനീതി ലഭ്യമാക്കും…! യുഎഇയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ച പുതിയ നിയമഭേദഗതി ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍

അബുദാബി: യുഎഇയിലെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ച പുതിയ നിയമഭേദഗതി ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലാളികള്‍ക്ക് അതിക്രമങ്ങളില്‍ നിന്നും ചൂഷണത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നതാണ് ഭേദഗതി.

യുഎഇ പ്രസിഡന്റ് ശൈഖ്ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്‌യാനാണ് നിയമം പുറപ്പെടുവിച്ചത്. വിവിധ തൊഴില്‍ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് സംരക്ഷണമൊരുക്കുന്നതും തൊഴില്‍മേഖലയെ അയവുള്ള സമീപനത്തിലേക്ക് നയിക്കുന്നതുമാണ് പുതിയ നിയമം.

യുഎഇ തൊഴില്‍ നിയമത്തില്‍ സമീപ കാലത്തുണ്ടാകുന്ന ഏറ്റവും സുപ്രധാന ഭേദഗതി കൂടിയാണിത്. ഫുള്‍ടൈം, പാര്‍ടൈം, താല്‍കാലിക ജോലികള്‍ക്കെല്ലാം സഹായകമാകുന്നതാണ് ഈ നിയമം. പാര്‍ട്‌ടൈം ജോലികള്‍ ചെയ്യാനുള്ള അനുമതിയും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

പ്രൊബേഷന്‍ ആറുമാസത്തില്‍ കൂടരുതെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. പ്രൊബേഷന്‍ കാലത്തും പിരിച്ചുവിടുന്നതിന് 14 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ നിരവധി വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്.

ജീവനക്കാരുടെ സമ്മതമില്ലാതെ അവര്‍ക്ക് ടാര്‍ഗറ്റ് വെക്കാനോ, അത് കൈവരിക്കാനാവാതെ വന്നാല്‍ ഫൈന്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്താനോ പാടില്ലെന്നും നിയമഭേദഗതി വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് വലിയ പരിഗണന നിയമം നല്‍കുന്നു. നേരത്തെ 45 ദിവസമായിരുന്ന പ്രസവാവധി അറുപത് ദിവസത്തേക്കാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്

.

No comments