Breaking News

നിലമ്പൂരില്‍ ബക്കറ്റില്‍ മുങ്ങി ഒരു വയസുകാരിക്ക് മരണം

 നിലമ്പൂരില്‍ ബക്കറ്റില്‍ മുങ്ങി ഒരു വയസുകാരിക്ക് മരണം


മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഒരു വയസുകാരി ബക്കറ്റില്‍ മുങ്ങി മരിച്ചു.പത്തിപ്പാറ സ്വദേശി ഇര്‍ഷാദിന്റെ മകള്‍ ഇഷയാണ് മരിച്ചത്. കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതായപ്പോൾ വീട്ടുക്കാർ അന്വേഷിക്കുകയും പകുതി നിറച്ച ബക്കറ്റിൽ വീണ് കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രവാസിയായ കുഞ്ഞിന്റെ പിതാവ് അടുത്തായി തന്നെ നാട്ടിലേക്ക് വരാനിരിക്കെയാണ് ദാരുണമായ ഈ സംഭവം നടന്നത്.

No comments