Breaking News

ഗയ്സ്, വ്ളോഗിങ്ങ് ചെറിയ കളിയല്ല; 2020ല്‍ മാത്രം രാജ്യത്തിന് നല്‍കിയത് 6,800 കോടി രൂപ, സ്വയം കണ്ടെത്തിയത് 6.83 ലക്ഷം തൊഴില്‍

 ഗയ്സ്, വ്ളോഗിങ്ങ് ചെറിയ കളിയല്ല; 2020ല്‍ മാത്രം രാജ്യത്തിന് നല്‍കിയത് 6,800 കോടി രൂപ, സ്വയം കണ്ടെത്തിയത് 6.83 ലക്ഷം തൊഴില്‍

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്


ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ രാജ്യത്തെ ജിഡിപിയിലേയ്ക്ക് 2020ല്‍ കൂട്ടിച്ചേര്‍ത്തത് 6,800 കോടി രൂപയെന്ന് പഠനം. 6.83 ലക്ഷം മുഴുവന്‍ സമയ ജോലിയ്ക്ക് സമാനമായ ജോലിയാണ് യൂട്യൂബില്‍ നിന്നും ഉണ്ടായത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്.

2021ല്‍ 6,000ത്തില്‍ ഏറെ ഇന്ത്യന്‍ യൂട്യൂബ് വ്‌ലോഗര്‍മാര്‍ക്കിടയിലും ബിസിനസ് സംരഭങ്ങളിലുമാണ് പഠനം നടത്തിത്. 'ഇന്ത്യന്‍ അവസരങ്ങള്‍ക്കുള്ള പ്ലാറ്റ്‌ഫോം; ഇന്ത്യയില്‍ യൂട്യൂബിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക സ്വാധീനം വിലയിരുത്തല്‍' എന്ന പേരില്‍ നടത്തിയ പഠനം യൂട്യൂബാണ് പുറത്ത് വിട്ടത്.

യൂട്യൂബിന്റെ ആവശ്യപ്രകാരമാണ് യൂണിവേഴ്‌സിറ്റി ഈ പഠനം നടത്തിയത്. 2020ല്‍ സാമ്പത്തിക മേഖലയില്‍ യൂട്യൂബിന്റെ യഥാര്‍ഥ സ്വാധീനം പഠിക്കണം എന്നായിരുന്നു ആവശ്യം. പുതിയ ജോലികള്‍ സൃഷ്ടിക്കനും, സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായിക്കാനും സാംസ്‌കാരികമായി സ്വാധീനിക്കാനും കഴിയുന്ന സോഫ്റ്റ് പവറാവാനുള്ള ശേഷിയുണ്ടെന്ന് യൂട്യൂബ് പാര്‍ടണര്‍ഷിപ്പ് എപിഎസി ഡയറക്ടര്‍ അജയ് വിദ്യാസാഗര്‍ ദി ഹിന്ദുവിനോട് പറഞ്ഞു.

100,00 രൂപയെങ്കിലും വരുമാനമുള്ള 40,000 ചാനലുകള്‍ ഇപ്പോള്‍ രാജ്യത്ത് ഉണ്ട്. ഇതില്‍ പ്രതിവര്‍ഷം 45% വര്‍ധന ഉണ്ടാവുന്നുണ്ട്. 2021 ജൂണിനേക്കാല്‍ 60% വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തരത്തില്‍ ഉണ്ടായിരിക്കുന്നത്.

യൂട്യൂബ് പരസ്യവരുമാനത്തിന് പുറമേ സബ്‌സ്‌ക്രിപ്ഷന്‍ വഴിയും മറ്റ് വഴികളിലൂടെയും നേടുന്ന വരുമാനത്തെക്കുറിച്ചും പഠന വിധേയമാക്കിയിട്ടുണ്ട്. പരസ്യവരുമാനത്തിന് പുറമെ മറ്റ് എട്ട് വഴികളിലൂടെയും യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ വരുമാനം കണ്ടെത്തുന്നുണ്ട്. ഇതില്‍ ചാനല്‍ മെംബര്‍ഷിപ്പും സൂപ്പര്‍ ചാറ്റും മ്യൂസിക്- മാധ്യമ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന റോയലിറ്റിയും ഇതില്‍ ഉള്‍പ്പെടുന്നു.

No comments