സാമ്പത്തിക പ്രതിസന്ധി; ബജറ്റില്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചേക്കും, മദ്യവിലയും ഇന്ധന വിലയും ഉയര്‍ന്നേക്കും
സാമ്പത്തിക പ്രതിസന്ധി; ബജറ്റില്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചേക്കും, മദ്യവിലയും ഇന്ധന വിലയും ഉയര്‍ന്നേക്കും
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കല്‍ നടപടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. ജി. എസ്. ടി നടപ്പാക്കിയതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരുന്ന നഷ്ട പരിഹാരം മേയ് മാസത്തോടെ അവസാനിക്കും. പതിനായിരം കോടി രൂപയുടെ വരുമാന നഷ്ടമാകും ഇതിലൂടെ ഉണ്ടാവുക..
ഇതു സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കും. ഇതോടൊപ്പം ശമ്പള പരിഷ്‌കരണ ബാധ്യതകള്‍ കൂടി സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരും. ഇതിലൂടെയുണ്ടാകുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസസി മറികടക്കാന്‍ ചെലവ് ചുരുക്കലല്ലാതെ മറ്റു വഴികളില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്.
കോവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയര്‍ന്നേക്കു.
No comments