Breaking News

മുളിയാർ ആലനടുക്കയിലെ 10ആം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുടെ ആത്മഹത്യ മരണം; പോലീസ് നിരീക്ഷണം ശക്തം, ദുരൂഹതക്ക് പിന്നിലെ ചുരുളഴിയുന്നു..?

 മുളിയാർ ആലനടുക്കയിലെ 10ആം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുടെ ആത്മഹത്യ മരണം; പോലീസ് നിരീക്ഷണം ശക്തം, ദുരൂഹതക്ക് പിന്നിലെ ചുരുളഴിയുന്നു..?



ബോവിക്കാനം :
മുളിയാർ ബോവിക്കാനം ആലനടുക്ക സ്വദേശിയും ചെർക്കള സ്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയുമായ സുഹൈലയുടെ ആത്മഹത്യ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതം,അടുത്ത ദിവസങ്ങളിൽ തന്നെ സംഭവത്തിന്‌ പിന്നിലെ ദുരൂഹത പൂർണമായും മറനീക്കി പുറത്ത് കൊണ്ട് വരാൻ പോലീസിന് സാധിക്കുമെന്നാണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും പ്രതീക്ഷ,
പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നിലുള്ള പ്രതികളെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചു എന്നും മനസ്സിലാക്കുന്നു,കൂടുതൽ കാര്യങ്ങൾ പോലീസ് ശേഖരിച്ച് വരുന്നതായും അറിയുന്നുണ്ട്.

എസ് എസ് എൽ സി പരീക്ഷ തലേന്നാണ് രാത്രി ഏകദേശം 7 മണി സമയത്ത് വീട്ടിലെ മുറിയിൽ സുഹൈലയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
 മരണത്തിൽ ഏറെ ദുരൂഹത ഉള്ളതായി നാട്ടുകാരും കുടുംബവും ആദ്യം തൊട്ടെ ആരോപണം ഉയർത്തിയിരുന്നു,
 ആദൂർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും, പെൺകുട്ടിയുമായി ഫോണിൽ ബന്ധപ്പെട്ടു എന്ന് പറയുന്ന നാലോളം യുവാക്കളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
 എന്നാൽ തുടർന്ന് പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ചെർക്കള സ്കൂൾ പി ടി എയുടെ പിന്തുണയോടെ കുടുംബവും നാട്ടുകാരും ജില്ലാ പോലീസ് ചീഫിന് മുന്നിൽ പരാതിയുമായി എത്തുകയായിരുന്നു.
ശേഷം കാസറഗോഡ് ഡി വൈ എസ് പിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല.
പെൺകുട്ടി മുൻപ് ഉപയോഗിച്ചിരുന്ന ഇൻസ്റ്റാ അക്കൗണ്ടിൽ നിന്ന് മരണത്തിന് ശേഷവും പോസ്റ്റുകളും മെസ്സേജുകളും നിരന്തരവം വന്നത് കൂടുതൽ ദുരൂഹത ഉയർത്തുകയും,പിന്നിൽ ആരുടെയൊക്കയോ കരുനീക്കങ്ങളുണ്ട് എന്ന് കുടുംബം സംശയിക്കുകയും ചെയ്തിരുന്നു.
 പെൺകുട്ടിയുടെ മരണത്തിന് മുമ്പുള്ള ഏകദേശ കോളുകളും, സോഷ്യൽ മീഡിയ മെസ്സേജുകളും ചുറ്റിപ്പറ്റി പോലീസ് നടത്തിയ പരിശോധനയിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
 അടുത്ത ദിവസങ്ങളിൽ പോലീസിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

No comments