മുളിയാർ ആലനടുക്കയിലെ വിദ്യാർഥിനിയുടെ ആത്മഹത്യ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കുടുംബം പരാതി നൽകി
ബോവിക്കാനം : മുളിയാർ ബോവിക്കാനം ആലനടുക്ക സ്വദേശിയും ചെർക്കള സ്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയുമായ സുഹൈലയുടെ ആത്മഹത്യ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി.
എസ് എസ് എൽ സി പരീക്ഷ തലേന്നാണ് രാത്രി ഏകദേശം 7 മണി സമയത്ത് വീട്ടിലെ മുറിയിൽ സുഹൈലയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
മരണത്തിൽ ഏറെ ദുരൂഹത ഉള്ളതായി നാട്ടുകാരും കുടുംബവും ആദ്യം തൊട്ടെ ആരോപണം ഉയർത്തിയിരുന്നു,
ആദൂർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പെൺകുട്ടിയുമായി ഫോണിൽ ബന്ധപ്പെട്ടു എന്ന് പറയുന്ന നാലോളം യുവാക്കളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടയിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെർക്കള സ്കൂൾ പി ടി എയുടെ പിന്തുണയോടെ കുടുംബം ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയിരിക്കുന്നത്.
പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നിൽ ഒരുപാട് ദുരൂഹതകൾ നിലനിൽക്കുന്നുണ്ട് എന്നും കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ എല്ലാം തെളിയിക്കാൻ സാധിക്കൂ എന്നും കുടുംബം പറയുന്നു.

No comments