Breaking News

ശ്രദ്ധിച്ചില്ലെങ്കില്‍ കാശ് പോകും…! ലഗേജ് നിയമം കടുപ്പിച്ച് ഗള്‍ഫ് എയര്‍ലൈനുകള്‍

 ശ്രദ്ധിച്ചില്ലെങ്കില്‍ കാശ് പോകും…! ലഗേജ് നിയമം കടുപ്പിച്ച് ഗള്‍ഫ് എയര്‍ലൈനുകള്‍

ഇക്കണോമി ക്ലാസില്‍ 30 കിലോഗ്രാം ഫ്രീ ബാഗേജ് നല്‍കിയിരുന്ന ചില എയര്‍ലൈനുകള്‍ ഇപ്പോള്‍ 25 കിലോയാക്കി കുറച്ചു



അബുദാബി: ശ്രദ്ധിച്ചില്ലെങ്കില്‍ യാത്രക്കാരുടെ കാശ് പോകും…! ലഗേജ് നിയമം കടുപ്പിച്ച് ഗള്‍ഫ് എയര്‍ലൈനുകള്‍. സൗജന്യ ബാഗേജ് പരിധി കുറച്ചും ഒന്നിലേറെ ബാഗുകള്‍ക്ക് അധിക പണം ഈടാക്കിയും ഹാന്‍ഡ് ബാഗേജ് ഒന്നില്‍ പരിമിതപ്പെടുത്തിയും ആണ് ഗള്‍ഫ് എയര്‍ലൈനുകള്‍ ലഗേജ് നിയമം കര്‍ശനമാക്കുന്നത്.

ഇന്ധനവില വര്‍ധന നേരിടാനാണ് ഇളവുകള്‍ കുറയ്ക്കുന്നത്. ഇക്കണോമി ക്ലാസില്‍ 30 കിലോഗ്രാം ഫ്രീ ബാഗേജ് നല്‍കിയിരുന്ന ചില എയര്‍ലൈനുകള്‍ ഇപ്പോള്‍ 25 കിലോയാക്കി കുറച്ചു. ബാഗേജില്ലാതെ, ബാഗേജോടു കൂടി, അധിക ബാഗേജ് തുടങ്ങി വ്യത്യസ്ത പാക്കേജുകളും ഇപ്പോള്‍ നല്‍കുന്നുണ്ട്

അനുവദിച്ച പരിധിയില്‍ ഒന്നിലേറെ ബാഗുകള്‍ ഉണ്ടെങ്കില്‍ അധികമുള്ള ഓരോന്നിനും 15-20 ദിര്‍ഹം വരെ (311-414 രൂപ) കൂടുതല്‍ ഈടാക്കുകയാണ് യുഎഇ റൂട്ടിലെ ചില കമ്പനികള്‍. നേരത്തേ ഹാന്‍ഡ് ബാഗേജിനു പുറമേ ലാപ്‌ടോപ്പും മറ്റു വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികളും അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഡ്യൂട്ടിഫ്രീ സാധനങ്ങള്‍ ഉള്‍പ്പെടെ 7 കിലോയില്‍ കൂടാന്‍ പാടില്ലെന്നാണു കര്‍ശന നിര്‍ദേശം.

ഒരു കിലോ കൂടിയാലും അധിക പണം അടയ്ക്കണം. ബജറ്റ് എയര്‍ലൈനുകളും നിയമം കര്‍ശനമാക്കിയിട്ടുണ്ടങ്കിലും ചിലര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ അധിക ബാഗേജ് കുറഞ്ഞനിരക്കില്‍ അനുവദിക്കുന്നുണ്ട്.

ഒന്നിലേറെ സീറ്റ് (ഡബിള്‍ സീറ്റ്, ട്രിപ്പിള്‍ സീറ്റ്) ബുക്ക് ചെയ്ത് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാനും ചില എയര്‍ലൈനുകളില്‍ സൗകര്യമുണ്ട്. ഇവ വിമാനത്താവള നിരക്കിനെക്കാള്‍ കുറവാണെന്നു മാത്രമല്ല എയര്‍പോര്‍ട്ട് ചാര്‍ജ് ഒഴിവാകുകയും ചെയ്യും.

No comments