Breaking News

അബൂദബിയിൽ ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗിന് നിരോധനം

 അബൂദബിയിൽ ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗിന് നിരോധനം

ഈ വർഷം ജൂൺ മുതൽ വിലക്ക് നിലവിൽ വരും





അബൂദബിയിൽ ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു. ഈവർഷം ജൂൺ മുതൽ വിലക്ക് നിലവിൽ വരും. അബുദാബി പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

 പരിസ്ഥിതിക്ക് ദോഷമാകുന്ന ഉൽപ്പന്നങ്ങൾ ഒഴിവാക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് ജൂൺ മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.

 ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന കപ്പുകൾ, കത്തി, മുള്ള്, കാപ്പിയും ചായയും ഇളക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ തുടങ്ങി 16 പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരും. ഇതിന് മുന്നോടിയായാണ് പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്. 2024 ഓടെ ഒറ്റത്തവണ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന കപ്പ്, പ്ലേറ്റ്  മറ്റ് കണ്ടെയ്നുകൾ എന്നിവ പൂർണ്ണമായും പ്ലാസ്റ്റിക്കിൽനിന്ന് സ്റ്റിറോഫോമിലേക്ക് മാറ്റുമെന്നും ഏജൻസി വ്യക്തമാക്കി.

No comments