Breaking News

ട്രിയാങ്കിൾ ബഫെ സപ്ലൈ ടീം പൊവ്വലിന്റെ12 ആം വാർഷികാഘോഷവും, ജില്ലാ തല ഫുട്ബോൾ പ്രീമിയർ ലീഗും, സംഘാടക സമിതി രൂപീകരിച്ചു

 ട്രിയാങ്കിൾ ബഫെ സപ്ലൈ ടീം പൊവ്വലിന്റെ12 ആം വാർഷികാഘോഷവും,
 ജില്ലാ തല ഫുട്ബോൾ പ്രീമിയർ ലീഗും, സംഘാടക സമിതി രൂപീകരിച്ചു...



പൊവ്വൽ :
 ബഫെ സപ്ലൈ തൊഴിൽ രംഗത്ത് കാസറഗോഡ് ജില്ലയുടെ സർവോൻമുഖമായി മുന്നേറുന്ന ട്രിയാങ്കിൾ ബഫെ സപ്ലൈ ടീമിന്റെ 12 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാതല ഫ്ലഡ്ലൈറ്റ് ഫുട്ബോൾ പ്രീമിയർ ലീഗ് സംഘടിപ്പിക്കും,
ട്രിയാങ്കിൾ ടീം അംഗങ്ങളായവരിൽ ഏറ്റവും മികച്ച പ്രതിഭകളെ കോർത്തിണക്കിയാണ് നായന്മാർമൂല 'ഹിൽടോപ് അറീന'യിൽ ഫുട്ബാൾ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നത്.
 പ്രസ്തുത പ്രീമിയർലീഗിൽ വെച്ച് ട്രിയാങ്കിൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നിർധന രോഗികൾക്കുള്ള ചികിത്സാ സഹായം കൈമാറും,ജില്ലയിലെ പ്രമുഖ പാചകക്കാരനും,കായിക രംഗത്ത് ജില്ലയിൽ ഒരുപാട് ഭാവി വാഗ്ദാനങ്ങളെ വാർത്തെടുത്ത കരീം കപ്പണക്കാലിനെ ആദരിക്കും.
പരിപാടിയിൽ കാസറഗോഡ് ലയൺസ് ക്ലബ്‌ പ്രസിഡന്റ് ആസിഫ് മാളിക,എം എ എസ് കാറ്ററിംഗ് ഇവന്റ് ഡയറക്ടർ സലാം കിഴുർ,തൗസി നായന്മാർമൂല,റൈൻബോ കാറ്ററിംഗ് ഇവന്റ് ഡയറക്ടർ മിക്ദാദ് എന്നിവർ മുഖ്യാതിഥിയായി സംബന്ധിച്ചു.
 അടുത്ത ദിവസങ്ങളിൽ നടക്കുന്ന ടീം ട്രിയാങ്കിളിന്റെ ഔദ്യോഗികമായ യോഗത്തിൽവെച്ച് പ്രീമിയർ ലീഗിന്റെ തീയതി നിശ്ചയിക്കുമെന്ന ഭാരവാഹികൾ അറിയിച്ചു.
 പ്രീമിയർ ലീഗിന് മുന്നോടിയായി ഇന്നലെ ചേർന്ന യോഗത്തിൽ സംഘാടകസമിതി രൂപീകരിച്ചു, 
ജാസർ പൊവ്വൽ ചെയർമാൻ,അഷ്‌റഫ്‌ എം എ കൺവീനർ,കബീർ വളപ്പട്ടണം ജോയിന്റ് കൺവീനർ,റംഷാദ് പി എ ട്രഷറർ ഇപ്രകാരമാണ്.

No comments