Breaking News

മതപഠന വിദ്യാർത്ഥിയെ മാസങ്ങളോളം പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച, മതപണ്ഡിതൻ അറസ്റ്റിൽ

 മതപഠന വിദ്യാർത്ഥിയെ മാസങ്ങളോളം പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച, മതപണ്ഡിതൻ അറസ്റ്റിൽ

കാസറഗോഡ് പടന്നക്കാട് മുഹിയുദ്ദീൻ ജമാഅത്ത് പള്ളിയിൽ ജോലി ചെയ്‌ത് വരവേ ആദൂർ പൊലീസാണ് പോസ്‌കോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്.



കാസറഗോഡ് :
മത പഠനത്തിനുവേണ്ടി ദർസിലെത്തിയ വിദ്യാർത്ഥിയെ മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ദക്ഷിണ കർണാടക സ്വദേശി സുബൈർ ദാരിമിയെന്ന മതപണ്ഡിതൻ അറസ്റ്റിൽ.
 
കുറച്ച് മാസങ്ങൾക്കിപ്പുറം ആദൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട ഒരു ജമാഅത്ത് പള്ളിയിൽ ഖത്തീബായി ജോലി ചെയ്ത് വരവെയാണ് കേസിനാസ്പദമായ സംഭവം, പ്രസ്തുത ജമാഅത്തിന് കീഴിലുള്ള ദർസിൽ മതപഠനത്തിന് എത്തിയ പെരിയ സ്വദേശിയായ വിദ്യാർത്ഥിയെ ഇയാൾ വ്യത്യസ്ത സമയങ്ങളിൽ സന്ദർഭങ്ങളിൽ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിദ്യാർത്ഥിയുടെയും കുടുംബത്തിന്റെയും പരാതി.

 ആദ്യമാദ്യം കുട്ടി ഭയം മൂലം കാര്യങ്ങൾ മറച്ച് വെച്ചെങ്കിലും,സമാന രീതിയിൽ പീഡനം തുടർന്നപ്പോൾ വീട്ടുകാർക്ക് മുന്നിൽ സംഭവം ബോധ്യപ്പെടുത്തുകയും, സംഭവം വിദ്യാർഥിയിൽ നിന്ന് കേട്ടറിഞ്ഞ ഉടനെ തന്നെ കുടുംബം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾക്ക് മുന്നിൽ പരാതിയുമായി എത്തുകയുമായായിരുന്നു എന്ന പറയുന്നു.
 ഉടൻ തന്നെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ ഇദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ചോദ്യം ചെയ്തപ്പോൾ ആദ്യം ഇയാൾ പീഡനം നടത്തിയ കാര്യം നിഷേധിക്കുകയും പരസ്പര വിരുദ്ധമായ രീതിയിൽ സംസാരിക്കുകയുമാണ് ചെയ്തത്,
എന്നാൽ ഇദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജമാഅത്ത് കമ്മറ്റി അടിയന്തിര യോഗം ചേർന്ന് അന്നേദിവസം തന്നെ ഇയാളെ താക്കീത് ചെയ്‌ത് ജോലിയിൽ നിന്നും പിരിച്ചു വിടുകയും കുടുംബത്തോട് പോലീസിൽ പരാതി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

പിന്നീട് ആരുടെയും ശ്രദ്ധയിൽ പെടാത്ത രീതിയിൽ മാറി നിന്ന ഇയാൾ അപ്രതീക്ഷിത രീതിയിൽ കാഞ്ഞങ്ങാട് പടന്നാക്കട്ടെ മൂഹിയുദ്ദീൻ ജമാഅത്ത് പള്ളിയിൽ ഖത്തീബായി വീണ്ടും ജോലിയിൽ പ്രവേശിച്ചു എന്നറിഞ്ഞയുടനെ, 
പീഡനത്തിനരയായ വിദ്യാർത്ഥിയും കുടുംബവും പരാതിയുമായി ആദൂർ പോലീസിൽ എത്തുകയും,
പ്രതിയെ പിടികൂടാൻ പോലീസിന്റെ നേതൃത്വത്തിൽ കരുക്കൾ നീക്കുകയുമായിയായിരുന്നു.

ആദൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാറിന്റെയും,എസ് ഐ രത്നാകരന്റെയും നേതൃത്വത്തിൽ,സീനിയർ പോലീസ് ഓഫീസർമാരായ നാരായണൻ,സിവിൽ പോലീസ് ഓഫീസർമാരായ ചന്ദ്രൻ നായർ,അജയ് വിത്സൻ,സന്ദീപ്,ഹരീഷ് എന്നിവരണ്ടങ്ങുന്ന പോലീസ് സംഘം പടന്നക്കാടെത്തുകയും 
പ്രതിയെ പിടികൂടുകയും പോസ്കോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കാസറഗോഡ് ജില്ലയിലെ ഒന്നിലേറെ സ്ഥലങ്ങളിൽ ഇദ്ദേഹം ജോലി ചെയ്തു വരവേ സമാന രീതിയിൽ കുറ്റകൃത്യങ്ങൾ ചെയ്തതായും അന്നൊന്നും കൃത്യമായ തെളിവുകൾ ഇല്ലാത്തതിനാൽ രക്ഷപ്പെടുകയുമായിരുന്നു എന്നും പോലീസ് പറയുന്നു.
പഴുതുകളടച്ച രീതിയിൽ പ്രതിക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്നും, പീഡനത്തിനിരയായ വിദ്യാർത്ഥിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും പോലീസ് ടോപ് ടെൻ ന്യൂസിനോട് പറഞ്ഞു.

No comments