Breaking News

ആലൂറിലെ വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം: സമരം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനം

 ആലൂറിലെ വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം: സമരം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനം



 ഇന്ന് ബോവിക്കാനത്ത് വെച്ച് നടന്ന സുഹൈല ആക്ഷൻ കമ്മിറ്റി രൂപീകരണയോഗത്തിൽ സിദ്ദിഖ് ബോവിക്കാനത്തെ ചെയർമാനായും,മുനീർ സി കെ എമ്മിനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു.

ബോവിക്കാനം: ചെർക്കള പത്താം ക്ലാസ് വിദ്യാർത്ഥിനിയും ബോവിക്കാനം ആലനടുക്കം സ്വദേശിനിയുമായ സുഹൈലയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണം ഇഴഞു നിങ്ങുകയാണന്നും, ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
മരണത്തിൽ ഉത്തരവാദികളായവരെ പോലീസ് സംരക്ഷിക്കുന്നുകയാണോ എന്നും,
പ്രസ്തുത വിഷയത്തിൽ ബാഹ്യശക്തികളുടെ ഇടപടൽ ഉണ്ടോയെന്നും ആക്ഷൻ കമ്മിറ്റിസംശയിക്കുന്നു.
എത്രയും പെട്ടന്ന് കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും
അല്ലാത്ത പക്ഷം അതിശക്തമായ സമരപരിപാടികളുമായി മുമ്പൊട്ടുപൊകുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ടോപ് ടെൻ ന്യൂസിനോട് പറഞ്ഞു.
സിദ്ദീക്ക് ബോവിക്കാനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചെർക്കള ഹയർസെക്ന്ററി പിടിഎ പ്രസിഡന്റ് 
ഷുക്കൂർ വടക്കേകര ഉൽഘാടനം ചെയ്തു.
സികെഎം മുനീർ സ്വാഗതം പറഞ്ഞു.
അഷറഫ് ബോവിക്കാനം നന്ദി പറഞ്ഞു.
അബ്ദുൾ കാദർ ചട്ടഞ്ചാൽ,
കാദർ കരിപ്പൊടി, ഹംസ ചൊയിസ്,
റൗഫ് ബാലനടുക്കം,
സമീർ TA.(GHSS ചെർക്കള)
ജാസർ പൊവ്വൽ,
അബ്ദുള്ളകുഞ്ഞി മുതലപ്പാറ,
നിയാസ് കാർഗിൽ
ലത്തീഫ് ആലൂർ,
ശഫീഖ് മൈകുയി,
അബ്ദുൽ കലാം ബാലനടുക്കം,
സുനൈഫ് മുതലപ്പാറ
എന്നിവർ പ്രസംഗിച്ചു.

സിദ്ദീക്ക് ബോവിക്കാനം ചെയർമാനും
സികെഎം മുനീർ ജനറൽ കൺവീനറായും യോഗം തീരുമാനിച്ചു.
രക്ഷാധികാരികൾ:
ഷുക്കൂർ വടക്കേകര, അബ്ദുൽ കാദർ ചട്ടഞ്ചാൽ, ബി.കെ ഹംസ ആലൂർ.

No comments