ലോകചരിത്രത്തിലേക്ക് ബ്ലഡ് ഡോണേഴ്സ് കേരളയും രക്ത ദാതാക്കളും
ലോകചരിത്രത്തിലേക്ക് ബ്ലഡ് ഡോണേഴ്സ് കേരളയും രക്ത ദാതാക്കളും
ആറു മാസത്തെ അനിശ്ചിതത്വത്തിനു വിരാമമിട്ട് ലോകത്തുതന്നെ അത്യപൂർവ്വ വിഭാഗത്തില്‍പെട്ട ബോംബെ ഒ ഗ്രൂപ്പ് രക്തം നൽകാൻ മലയാളികളായ നാല് പേര്‍ കടലുകള്‍ താണ്ടി പുണ്യ ഭൂമിയായ സൗദി അറേബ്യയിലേക്ക്
ഇതുവഴി ബി.ഡി.കെ യുടെ ഖ്യാതി തന്നെ ലോകത്തിന്റെ ശ്രദ്ധയിലേയ്ക്കു വ്യാപിക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ് സന്നദ്ധ പ്രവർത്തകര്‍ക്കൊപ്പം രക്തദാതാക്കളും അവരുടെ കുടുംബങ്ങളും.
ലോകത്ത് ഇതുവരെ രാജ്യാതിർത്തി കടന്ന് അപൂർവ്വ രക്തം ഇത്രയും പേർ നൽകിയതായി രേഖപ്പെടുത്തിയിട്ടില്ല.
എന്നത് അതിനെക്കാളേറെ സന്തോഷം നൽകുന്നു.
ഈ സുവർണനിമിഷം ചരിത്ര ത്താളുകളിൽ തങ്ക ലിപികളാല്‍ എഴുതപ്പെടട്ടെ. പ്രവർത്തങ്ങളുടെ വ്യാപ്തി ലോകത്തിന്റെ സമസ്ത ഭാഗങ്ങളിലും കടന്നു ചെല്ലട്ടെ. അതുവഴി ബ്ലഡ് ഡോണേഴ്സ് കേരള ഇനിയുമിനിയും മനുഷ്യജീവനുകള്‍ക്കു കരുണയും, കരുത്തുമായി മാറട്ടെ. ആസന്നനിലയില്‍ കിടക്കുന്ന രോഗികളുടെ കുടുംബങ്ങളിൽ സന്തോഷവും പ്രതീക്ഷയുടെ തിരിനാളവും ജ്വലിച്ചു നിൽക്കട്ടെ എന്ന ആഗ്രഹങ്ങളും പ്രാർത്ഥനയും ഇവിടെ പങ്ക് വയ്ക്കുന്നു.അതോടൊപ്പം പ്രിയപ്പെട്ടവർക്ക് യാത്രാ മംഗളം നേർന്ന് ബ്ലഡ് ഡോണേഴ്സ് കേരള.

No comments