Breaking News

ബോവിക്കാനത്തെ ഷുഹൈലയുടെ ദുരൂഹ മരണം: ഒരാൾ അറസ്റ്റിൽ

 ബോവിക്കാനത്തെ ഷുഹൈലയുടെ ദുരൂഹ മരണം: ഒരാൾ അറസ്റ്റിൽ

എല്ലാ പ്രതികളും നിയമത്തിന് മുന്നിലെത്തും വരെ സമര പോരാട്ടം തുടരുമെന്ന് ആക്ഷൻ കമ്മറ്റി.



കാസര്‍കോട്: മുളിയാർ ആലനടുക്കം സ്വദേശിയും ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഷുഹൈലയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ.
അർത്തി പള്ളം
നേക്രാജേ സ്വദേശിയും നിലവിൽ മുളിയാർ മൂലടുക്കയിൽ താമസക്കാരനുമായ 
മുഹമ്മദ്‌ ഇർഷാദ് എന്ന ഇച്ചാദുവിനെയാണ് അറസ്റ്റ് ചെയ്തത്.

ആദൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എ അനിൽകുമാർ,സി പി ഒ ചന്ദ്രൻ നായർ,എ എസ് ഐ മധുസൂദനൻ, സിപിഒ അജയ് വിൽസൺ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്,
പ്രതിയുടെ ഓരോ നീക്കങ്ങളും പോലീസ് പരിശോധിച്ച് വരികയായിരുന്നു.

പത്താം ക്ലാസ് പൊതുപരീക്ഷയുടെ തലേദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് ഷുഹൈല തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
 
ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങളും,ഒന്ന് രണ്ട് സാക്ഷികളുടെ കൃത്യമായ രഹസ്യ മൊഴികളും കൈമാറിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടായില്ലെന്നും,
സുഹൈലയുടെ മരണം ആത്മഹത്യ പ്രേരണ യാണെന്നും, ലൈംഗികമായി വരെ പെൺകുട്ടി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും, പ്രതികളെ സംരക്ഷിക്കാൻ ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലുണ്ടോ എന്ന് സംശയിക്കുന്നതായും
കുടുംബവും ആക്ഷൻ കമ്മറ്റിയും ആരോപിച്ചിരുന്നു.

 ഇക്കഴിഞ്ഞ ദിവസം നടത്തിയ പന്തംകുളത്തി പ്രകടനത്തിനുശേഷം 
പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് രാപകല്‍ സമരത്തിന് ഒരുങ്ങുകയായിരുന്നു ആക്‌ഷന്‍ കമ്മിറ്റി, എന്തിരുന്നാലും നിലവിൽ ഒരു പ്രതിയുടെ അറസ്റ്റ് ആശ്വാസകരമാണെന്നും, ആക്ഷൻ കമ്മിറ്റിയുടെ സമരപോരാട്ടത്തിന്റെ ആദ്യത്തെ വിജയമാണെന്നും,സുഹൈലയുടെ മരണത്തിന് കാരണക്കാരായ എല്ലാ പ്രതികളുടെയും കയ്യിൽ വിലങ്ങണിയും സമരം തുടരുമെന്നും ആക്ഷൻ കമ്മിറ്റി ചയർമാൻ സിദ്ദിഖ് ബോവിക്കാനം,കൺവീനർ സി കെ എം മുനീർ എന്നിവർ പറഞ്ഞു. അതേസമയം വിഷയത്തിൽ പഴുതുകളടച്ച അന്വേഷണം തുടരുമെന്നും എല്ലാം പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും ആദൂർ പോലീസ് പറഞ്ഞു.

No comments