Breaking News

ബോവിക്കാനം - കാനത്തൂർ - കുറ്റിക്കോൽ റോഡ് ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു

 ബോവിക്കാനം - കാനത്തൂർ - കുറ്റിക്കോൽ റോഡ് ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു 


കാസർഗോഡ് ജില്ലയിലെ  
ബോവിക്കാനം - കാനത്തൂർ - കുറ്റിക്കോൽ റോഡ് ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

കിഫ്ബി പദ്ധതിയിൽ 54.20 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിലാണ് റോഡ് നവീകരിച്ചത്. 

കാസർഗോഡ് ജില്ലയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് ഇവിടെ യാഥാർത്ഥ്യമായിരിക്കുന്നത്. കേരളത്തിലെ പൊതുമരാമത്ത് റോഡുകൾ എല്ലാം ആധുനിക രീതിയിൽ നവീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാരിൻ്റെ കാലാവധിക്കുള്ളിൽ പരമാവധി 50 ശതമാനം പൊതുമരാമത്ത് റോഡുകളെങ്കിലും ആധുനിക നിലവാരത്തിൽ നവീകരിക്കാനുള്ള കഠിന ശ്രമത്തിലാണ് വകുപ്പെന്നും കൂട്ടിച്ചേർത്തു.

No comments