ബി.സി.സി പൊവ്വൽ സംഘടിപ്പിച്ച ജില്ലാതല അണ്ടർ 19 ഫുട്ബോൾ ടൂർണ്ണമെന്റിൽ എഫ്സി എർമാളവും, പ്രീമിയർ ലീഗിൽ എം സി സി പൊവ്വലും ചാമ്പ്യന്മാരായി
ബി.സി.സി പൊവ്വൽ സംഘടിപ്പിച്ച ജില്ലാതല അണ്ടർ 19 ഫുട്ബോൾ ടൂർണ്ണമെന്റിൽ എഫ്സി എർമാളവും, പ്രീമിയർ ലീഗിൽ എം സി സി പൊവ്വലും ചാമ്പ്യന്മാരായി
ഡ്രീം സോൺ അബുദാബിയാണ് ടൂർണമെന്റ് ഫസ്റ്റ് ക്യാഷ് ഒരുക്കിയത്,റഹീം സി എച്ച് ഒരുക്കിയതാണ് പ്രീമിയർ ലീഗ് ഫസ്റ്റ് ക്യാഷ്.
പൊവ്വൽ : പൊവ്വൽ സി സി ക്ലബ് ആദിത്യമരുളിയ ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിൽ എഫ് സി എർമാളവും
പ്രീമിയർ ലീഗിൽ എം സി സി യും ചാമ്പ്യന്മാരായി.
ബെഞ്ച് കോർട് ബി സി സി ഗ്രൗണ്ടിൽ ഇന്നലെ ഫ്ലഡ്ലൈറ്റ് വെളിച്ചത്തിലാണ് മത്സരങ്ങൾ അരങ്ങേറിയത്,
ടൂർണമെന്റിൽ ജില്ലയിലെ ശ്രദ്ധേയരായ പ്രമുഖ ടീമുകളാണ് മാറ്റുരച്ചത്, ഒരു മത്സരങ്ങളും ഒന്നിനൊന്ന് മികവുറ്റതായിരുന്നു,
പൊവ്വൽ സമാൻ സ്പോർട്ടിങാണ് ടൂർണ്ണമെന്റിലെ റണ്ണേഴ്സ് അപ്പ്.
ബിസിസി ക്ലബ്ബിലെ മികവുറ്റ ഫുട്ബോൾ പ്രതിഭകളെയും നാട്ടിലെ മികച്ച ഐക്കൺ താരങ്ങളെയും കോർത്തിണക്കി നടത്തിയ പ്രീമിയർ ലീഗിൽ ജില്ലയ്കകത്തും പുറത്തുമുള്ള പ്രമുഖ ഗോൾകീപ്പർമാർ വ്യത്യസ്ത ടീമുകളുടെ ഗോൾ വല കാക്കാൻ എത്തി.
ഖത്തർ ലോകകപ്പിന്റെ ആവേശം നെഞ്ചേറ്റി ബി സി സി യുടെ സീനിയർ അംഗങ്ങൾക് വേണ്ടി ഒരുക്കിയ മത്സരങ്ങളും പ്രീമിയർ ലീഗിന് ഏറെ മാറ്റ് കൂട്ടി,ടീം പോർച്ചുഗലാണ് സീനിയർ ഫുട്ബോൾ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ.
ഡ്രീം സോൺ അബുദാബി ഗ്രൂപ്പാണ് ടൂർണമെന്റ് ഫസ്റ്റ് ക്യാഷ് ഒരുക്കിയത്,റഹീം സി എച്ച് ഒരുക്കിയതാണ് പ്രീമിയർ ലീഗ് ഫസ്റ്റ് ക്യാഷ്.
പ്രസ്തുത കായിക മാമാങ്കത്തോടനുബന്ധിച്ച് നടന്ന കാര്യം പരിപാടിയിൽ
ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ജാസർ പൊവ്വൽ സ്വാഗതം പറഞ്ഞു, ക്ലബ് ട്രഷറർ എം എ അഷ്റഫ് അധ്യക്ഷത വഹിച്ചു,
ആദൂർ എസ്.ഐ മധുസൂധനൻ മടിക്കൈ പരിപാടി ഉദ്ഘാടനം ചെയ്തു,
ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ്
ഇക്ബാൽ മാളിക,
മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി
എബി ഷാഫി
സി.പി.ഐ.എം മുളിയാർ ലോക്കൽ സെക്രട്ടറി ദാമോദരൻ മാഷ്,
കേരള കോൺഗ്രസ്സ് ഉദുമാ മണ്ഡലം ജനറൽ സെക്രട്ടറി ബി അബ്ദുൽ ഗഫൂർ
രണ്ടാം വാർഡ് മെമ്പർ എസ്.എം മുഹമ്മദ് കുഞ്ഞി,
15ആം വാർഡ് മെമ്പർ നബീസ സത്താർ,
M.A GROUP പ്രതിനിധി നിസാർ എം.എ
ഉപദേശക സമിതി അംഗം മുനീർ പള്ളിക്കാൽ,
മുഹമ്മദ് കുളത്തിങ്കര,
സലീം കാക്കക്കുന്ന്
എന്നിവർ സംബന്ധിച്ചു.
ബി സി സി ഗൾഫ് കമ്മറ്റി ട്രഷറർ ഷെയ്ഖ് നൗഹീദ്
നാട്ടിലെ വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച കല കായിക പ്രതിഭകൾക്ക് സ്നേഹാദര നൽകി,
ബിസിസി ക്ലബ് ജനറൽ സെക്രട്ടറി ഇമ്രാൻ പൊവ്വൽ സ്നേഹാദരവ് നൽകുന്നവരെ പരിചയപ്പെടുത്തി,
ക്ലബ് ഉപദേശക സമിതിയംഗമായിരുന്ന മർഹും അഹമ്മദ് മാഷ്, പൊവ്വലിന്റെ തീരാ വേദനയായി നമ്മോട് വിട പറഞ്ഞ അഷ്‌റഫ് (അച്ചപ്പു) എന്നിവരുടെ അകാല വിയോഗത്തിൽ മൗനാചാരണം നടത്തി.
ക്ലബ്ബ് പ്രസിഡന്റ് അഷ്‌റഫ് പി.എ നന്ദി പറഞ്ഞു.
No comments