Breaking News

ബോവിക്കാനത്തെ പിഗ്മി ഏജന്റിന്റെ തലയ്കടിച്ച് പണവും ബാഗും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

ബോവിക്കാനത്തെ പിഗ്മി ഏജന്റിന്റെ തലയ്കടിച്ച് പണവും ബാഗും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ


ആദൂർ പോലീസിന്റെ പഴുതുകളടച്ച അന്വേഷണത്തിലൂടെയാണ് പ്രതികൾ പിടിയിലായത്


 ബോവിക്കാനം: ബോവിക്കാനത്തെ പിഗ്മി ഏജന്റായ രാമകൃഷ്ണനെ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിയിൽ തലയ്കടിച്ച് പണവും ബാഗും കവർന്ന കേസിലെ പ്രതികളെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു.
 ബോവിക്കാനത്തെ മുഹമ്മദ് റഫീഖ്(23)
പൊവ്വൽ അമ്മങ്കോടിലെ
 നൗഫൽ (19) എന്നിവരാണ് അറസ്റ്റിലായത്.

 പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണ് എന്നും ലഹരി ഉപയോഗത്തിന് പണം തികയാതെ വന്നതും വീട്ടിലെ മോശം ചുറ്റുപാടിൽ പെട്ടെന്ന് പണം കണ്ടെത്താനുള്ള കുറുക്ക് വഴിയുമാണ് തങ്ങളെ മോഷണത്തിന് പ്രേരിപ്പിച്ചതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു,ബോവിക്കാനത്തെ തന്നെ മലഞ്ചരക്ക് കടയിൽ നിന്ന് ഒരു കിന്റലിന് മുകളിൽ അടക്ക മോഷ്ടിച്ച കേസിലും ഇവർ പ്രതികളാണെന്നും കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം സാങ്കേതിക വശങ്ങൾ പൂർത്തിയായാൽ മാത്രമേ ആ കേസിന്റെയും കൂടി അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് ആദൂർ പോലീസ് ടോപ് ടെൻ ന്യൂസിനോട് പറഞ്ഞു.

നാട്ടിൽ അടുത്തിടെ നടന്ന മറ്റ് മോഷണക്കേസുകളിൽ ഇവർ പങ്കാളികളായിട്ടുണ്ടോ എന്നത് കൂടി പോലീസ് അന്വേഷിച്ചു വരുന്നുണ്ട്,
 ഇവരെ ചുറ്റിപ്പറ്റി മറ്റ് വലിയ സംഘങ്ങൾ ഉണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

ആദൂർ SHO എ പി അനിൽകുമാറിന്റെ മേൽനോട്ടത്തിൽ നടന്ന പഴുതുകളടച്ച അന്വേണമാണ് പ്രതികളിലേക്ക് എത്താൻ സഹായകമായത്,
എസ് ഐ വിനോദിന്റെ,ഭാസ്കരൻ നായരുടെയും നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ,ഗുരുരാജ് അജയ് വിൽസൺ,ചന്ദ്രൻ,
എന്നിവർ ഒരുപാട് ദിവസമായി സംശയം തൊന്നുന്നവരെ കൃത്യമായി നിരീക്ഷിക്കുകയും ഓരോ ഘട്ടങ്ങളിലും അന്വേഷണ പുരോഗതി ചർച്ച ചെയ്തു പ്രതികളെ നിയമത്തിന് മുന്നിൽ എത്തിക്കാൻ നിതാന്ത പരിശ്രമത്തിലുമായിരുന്നു,
 അവസാനമാണ് ഇന്നലെയാണ് പിടികൂടിയതും അറസ്റ്റ് രേഖപ്പെടുത്തുന്നതും.
 അന്വേഷണത്തിന് തുടക്കത്തിൽ തന്നെ ജനമൈത്രി പോലീസുമായി സഹകരിച്ച് ജനങ്ങൾ നൽകിയ വിവരങ്ങൾ അന്വേഷണത്തിന് ഏറെ സഹായകമായിട്ടുണ്ട് എന്നും,നാട്ടിൽ എന്ത് കൊണ്ട് പുതിയ തലമുറയിൽ ചിലർ മോഷണക്കേസ് പ്രതികളും ക്രിമിനൽ സംഘങ്ങളുമായി മാറുന്നു എന്നത് സമൂഹം ഗൗരവമായി ചർച്ച ചെയ്യണമെന്നും, തുടർന്നും ഇത്തരം മോഷണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസിനൊപ്പം നാടും സമൂഹവും ഉണർന്ന് പ്രവർത്തിക്കണമെന്നും 
ആദൂർ എസ് ഐ മധുസൂദനൻ മടിക്കൈ അഭിപ്രായപ്പെട്ടു.

No comments