ഫോൺ വാങ്ങിവെച്ചതിന് പത്ത് വയസ്സുകാരൻ ജീവനൊടുക്കി
ഫോൺ വാങ്ങിവെച്ചതിന് പത്ത് വയസ്സുകാരൻ ജീവനൊടുക്കി
ലഖ്നോ: മാതാവ് ശകാരിക്കുകയും ഫോൺ വാങ്ങിവെക്കുകയും ചെയ്തതിൽ പത്തു വയസ്സുകാരൻ ജീവനൊടുക്കി. ലഖ്നോയിൽ ചിത്വാപൂരിലെ ഹുസൈൻഗഞ്ച് ഏരിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
കുട്ടിയുടെ കുടുംബം പറയുന്നത് പ്രകാരം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടി സ്കൂളിൽ പോയിരുന്നില്ലത്രെ. മുഴുവൻ സമയവും ഫോണിൽ ഗെയിമിൽ മുഴുകിയിരിക്കുകയായിരുന്നു. ഇത് തടയാൻ വീട്ടുകാർ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഒടുവിൽ കഴിഞ്ഞ ദിവസം അമ്മ കുട്ടിയെ ശകാരിക്കുകയും ഫോൺ അവനിൽ നിന്ന് വാങ്ങി മാറ്റിവെക്കുകയും ചെയ്തു. ഇതോടെ, കുട്ടി വാതിലടച്ച് മുറിക്കുള്ളിൽ കയറുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടർന്ന് വാതിൽ ചവിട്ടിത്തുറന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അമ്മ ഇതുവരെ മൊഴി നൽകിയിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
No comments