യുദ്ധക്കളത്തിൽ ഇനി പൊടി പാറും ! ബിജിഎംഐ പ്ലേസ്റ്റോറിലെത്തി; മേയ് 29 മുതൽ കളിച്ചു തുടങ്ങാം
യുദ്ധക്കളത്തിൽ ഇനി പൊടി പാറും ! ബിജിഎംഐ പ്ലേസ്റ്റോറിലെത്തി; മേയ് 29 മുതൽ കളിച്ചു തുടങ്ങാം
ഇന്ത്യയിൽ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ ബാറ്റില്‍ഗ്രൗണ്ടസ് മൊബൈല്‍ ഇന്ത്യയുടെ വിലക്ക് നീങ്ങിയതോടെ ഗെയിം തിരികെയെത്താൻ കാത്തിരിക്കുകയായിരുന്നു ഗെയിമർമാർ. ഗെയിം നിര്‍മാതാക്കളായ ക്രാഫ്റ്റണ്‍ വികസിപ്പിച്ച ബാറ്റില്‍ഗ്രൗണ്ടസ് മൊബൈല്‍ ഇന്ത്യ (ബിജിഎംഐ) എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും കഴിഞ്ഞ ദിവസം മുതൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് മെയ് 29 മുതൽ മാത്രമേ ഗെയിം കളിക്കാൻ സാധിക്കുകയുള്ളു. അതേസമയം, ഐഒഎസ് ഉപയോക്താക്കൾക്ക് പ്രീലോഡ് ഓപ്ഷൻ നിലവിൽ ലഭ്യമല്ലാത്തതിനാൽ ഗെയിം ഡൗൺലോഡ് ചെയ്ത് കളിക്കാൻ മെയ് 29 വരെ കാത്തിരിക്കേണ്ടി വരും.
ചില ഉപയോക്താക്കൾക്ക് അർദ്ധരാത്രിയോടെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ഇതിനകം തന്നെ ലഭിച്ചിരിക്കാം. ഈ അപ്‌ഡേറ്റ് പ്രീലോഡ് പ്രക്രിയയുടെ ഭാഗമാണ് എന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല. എല്ലാവർക്കും സുഗമമായ ഗെയിമിംഗ് അനുഭവം ഉറപ്പാക്കുന്നതിന് വേണ്ടി, ബിജിഎംഐ ഉപയോക്താക്കൾക്ക് ഗെയിം ലഭ്യമാക്കുന്നതിനും ഗെയിം കളിക്കാനുമായി ഘട്ടം ഘട്ടമായുള്ള സമീപനം കമ്പനി അവതരിപ്പിക്കും. ഗെയിമിൽ
ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഇല്ലാതാക്കാനും ഗെയിമർമാർക്ക് ഗെയിം ആസ്വദിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.
ബാറ്റില്‍ഗ്രൗണ്ടസ് മൊബൈല്‍ ഇന്ത്യ ഇപ്പോൾ പ്രീലോഡിന് ലഭ്യമായിക്കഴിഞ്ഞു എന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ഉപയോക്താക്കൾക്ക് സുഗമമായ ഗെയിംപ്ലേ അനുഭവം നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എല്ലാവരേയും തിരികെ സ്വാഗതം ചെയ്യാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ. അധികാരികൾക്കും ഞങ്ങളുടെ ഉപയോക്താക്കൾക്കും അവരുടെ തുടർച്ചയായ പിന്തുണയ്‌ക്ക് നന്ദി അറിയിക്കുന്നു. ഇനി യുദ്ധക്കളത്തിൽ കാണാം!” എന്ന് പുതിയ ലോഞ്ചിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ക്രാഫ്റ്റൺ ഇന്ത്യയുടെ സിഇഒ സീൻ ഹ്യൂനിൽ സോൺ പറഞ്ഞു.
മെയ് 29 മുതൽ ഗെയിമർമാർക്ക് യുദ്ധക്കളങ്ങളിൽ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും ആവേശകരമായ യുദ്ധങ്ങളിൽ പങ്കെടുക്കാനും കഴിയും. പുതിയ മാപ്പ്, ഇൻ-ഗെയിം ഇവന്റുകൾ, കൂടുതൽ ആവേശകരമായ ഫീച്ചറുകൾ എന്നിവ പുതിയ അപ്ഡേറ്റിൽ ഉണ്ടാകും. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2022 ജൂലൈയിലാണ് ബിജിഎംഐ ഇന്ത്യയിൽ നിരോധിച്ചത്.

No comments