ചെയ്യാത്ത ജോലിക്ക് കരാറുകാരന് അഞ്ച് ലക്ഷം ; രണ്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെഷന്‍
ചെയ്യാത്ത ജോലിക്ക് കരാറുകാരന് അഞ്ച് ലക്ഷം ; രണ്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെഷന്‍
പൊതുമരാമത്ത് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെഷന്‍. ചെയ്യാത്ത ജോലിക്ക് കരാറുകാരന് അഞ്ച് ലക്ഷം രൂപ മാറി നല്‍കിയതിനാണ് സസ്‌പെഷന്‍. പത്തനംതിട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍ അഞ്ചു സലീം,അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബിനു എന്നിവര്‍ക്കെതിരെയാണ് നടപടി.
മല്ലശേരി -പ്രമാടം റോഡുപണിയിലാണ് ഇവർ കൃത്രിമത്വം കാണിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ഇരുവരും കൃത്രിമത്വം കാണിച്ചുവെന്ന് തെളിഞ്ഞത്. അന്വേഷണത്തില്‍ ചെയ്യാത്ത വര്‍ക്കുകൾക്ക് കരാറുകാരന് അഞ്ച് ലക്ഷം രൂപ മാറി നല്‍കിയെന്ന് തെളിഞ്ഞു. ഇതേ തുടര്‍ന്നാണ് മന്ത്രി മുഹമ്മദ് റിയാസ് കര്‍ശന നടപടി സ്വീകരിച്ചത്.

No comments