Breaking News

പൊവ്വൽ അംഗനവാടി പ്രവേശനോത്സവം കുരുന്നുകൾക്ക് പഠനോപകരണങ്ങൾ കൈമാറി പൊവ്വൽ സൂപ്പർ സ്റ്റാർ ക്ലബ്

 പൊവ്വൽ അംഗനവാടി പ്രവേശനോത്സവം

കുരുന്നുകൾക്ക് പഠനോപകരണങ്ങൾ കൈമാറി പൊവ്വൽ സൂപ്പർ സ്റ്റാർ ക്ലബ്


പൊവ്വൽ: അംഗനവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി പൊവ്വൽ സൂപ്പർസ്റ്റാർ ക്ലബും പി.ടി അബ്ദുല്ല ഹാജി മെമ്മോറിയൽ ലൈബ്രറിയും സംയുക്തമായി കുരുന്നുകൾക്ക് പഠനോപകരണങ്ങൾ കൈമാറി. അംഗൻവാടി ടീച്ചർ പ്രിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ് സെക്രട്ടറി അസീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ മുനീർ ബി.എച് ഉത്ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ റഫീഖ് പി.എസ്, ഹസ്സൈനാർ പി എം, മസൂദ് പി.സി, ഹനീഫ് മുളിയാർ, ഹാരിസ് നെല്ലിക്കാട്, മൊയ്‌ദു പളലി, ശുകൂർ എം എസ്, യൂസഫ് എ.കെ എന്നിവർ സംബന്ധിച്ചു.

No comments