ബെഞ്ച്ക്കോടതി അംഗൻവാടി പ്രവേശനോത്സവം മുളിയാർ പഞ്ചായത്തംഗം നബീസ സത്താർ ഉദ്ഘാടനം ചെയ്തു ബിസിസി പൊവ്വൽ കുരുന്നുകൾക്ക് പഠനോപകരണങ്ങൾ കൈമാറി
ബെഞ്ച്ക്കോടതി അംഗൻവാടി പ്രവേശനോത്സവം
മുളിയാർ പഞ്ചായത്തംഗം നബീസ സത്താർ ഉദ്ഘാടനം ചെയ്തു
ബിസിസി പൊവ്വൽ കുരുന്നുകൾക്ക് പഠനോപകരണങ്ങൾ കൈമാറി
പൊവ്വൽ: പൊവ്വൽ ബെഞ്ച്ക്കോടതി അംഗൻവാടി പ്രവേശനോത്സവം വിപുലമായി നടത്തി. ബിസിസി ക്ലബ് സെക്രട്ടറി ഇമ്രാൻ പൊവ്വൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ അംഗൻവാടി ടീച്ചർ അധ്യക്ഷത വഹിച്ചു. മുളിയാർ പതിനഞ്ചാം വാർഡ് മെമ്പർ നബീസ സത്താർ ഉത്ഘാടനം ചെയ്തു. കുരുന്നുകൾക്ക് ബിസിസി പൊവ്വൽ പഠനോപകരണങ്ങൾ കൈമാറി. സുബൈർ കളപ്പുര, സലീം കാക്കകുന്ന്, ഹകീം മാസ്തിക്കുണ്ട് സംബന്ധിച്ചു. ബിസിസി പ്രസിഡന്റ് അഷ്‌റഫ് പി.എ നന്ദി പറഞ്ഞു

No comments