Breaking News

ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയിട്ടും കുറ്റബോധം തെല്ലുമില്ലാതെ ദില്ലി കൊലപാതക കേസ് പ്രതി; ഒഴിവാക്കിയതിലുള്ള പകയെന്നും വെളിപ്പെടുത്തൽ

 ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയിട്ടും കുറ്റബോധം തെല്ലുമില്ലാതെ ദില്ലി കൊലപാതക കേസ് പ്രതി; ഒഴിവാക്കിയതിലുള്ള പകയെന്നും വെളിപ്പെടുത്തൽ


ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതിൽ ഒരു ദുഖവുമില്ലെന്ന് ദില്ലി കൊലപാതക കേസ് പ്രതി സഹീൽ. തന്നെ പെൺകുട്ടി ഒഴിവാക്കിയതാണ് കൊല ചെയ്യാൻ കാരണം. കൃത്യത്തിന് ശേഷം കൊലക്കത്തി ദില്ലി റിത്താലയിൽ ഉപേക്ഷിച്ചു. തുടർന്ന് ബസിൽ ബലന്ദ് ഷെറിലേക്ക് കടന്നു കളയുകയായിരുന്നു. ഫോൺകോൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

പതിനാറുകാരിയെ ഇരുപതോളം തവണയാണ് സഹീൽ കുത്തിയത്. സഹീൽ ലഹരിക്ക് അടിമയാണോ എന്നാണ് പൊലീസ് പരിശോധിച്ച് വരുന്നത്. ക്രൂരകൃത്യം നടത്തിയ ശേഷം പ്രതി മുങ്ങിയത് ബുലന്ദ് ഷെഹറിലെ ബന്ധു വീട്ടിലേക്കാണ്. ആറംഗം പ്രത്യേക സംഘമാണ് സഹലിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരി ഉപയോഗിച്ചതിന് ശേഷമാണോ പെൺകുട്ടിയെ കൊന്നത് എന്നും അന്വേഷണസംഘം അന്വേഷിക്കും.

No comments