Breaking News

പൊവ്വൽ പീഢനക്കേസിൽ എല്ലാ പ്രതികളെയും അസ്റ്റുചെയ്യുക; അശ്ലീല സന്ദേശം ഫോർവേഡ് ചെയ്ത മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാപ്പു പറയുക വെള്ളിയാഴ്ച ( നാളെ) യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തും

പൊവ്വൽ പീഢനക്കേസിൽ എല്ലാ പ്രതികളെയും അസ്റ്റുചെയ്യുക; അശ്ലീല സന്ദേശം ഫോർവേഡ് ചെയ്ത മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
മാപ്പു പറയുക

വെള്ളിയാഴ്ച ( നാളെ) യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തും 



മുളിയാർ: പൊവ്വലിലെ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഢന ത്തിന് ഇരയാക്കിയ സംഭവത്തിലെ സി.പി. എം.പ്രവർത്തകർ അടക്കമുള്ള മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നും, വാട്സാപ് ഗ്രൂപ്പിൽ അശ്ലീല മെസേജ് ഫോർവേഡ് ചെയ്ത മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് വെള്ളിയാ ഴ്ച (നാളെ മെയ് 26) വൈകിട്ട് അഞ്ച് മണിക്ക് ബോവിക്കാനം ടൗണിൽ പ്രതിഷേധ പ്രകടനം നടത്താൻ പഞ്ചായത്ത് യു.ഡി. എഫ്. മുളിയാർ പഞ്ചായത്ത് ലൈസൺ കമ്മിറ്റി യോഗം തീരുമാനിച്ചു.

ചെയർമാൻ ബി.എം. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു.
എ.ബി.ശാഫി, കെ.ബി. മുഹമ്മദ് കുഞ്ഞി, അശോകൻ മാസ്റ്റർ, എ.ജനാർദ്ധ നൻ, മൻസൂർ മല്ലത്ത്, ടി.ഗോപിനാഥൻ,
എ.വാസുദേവൻ, ഖാലിദ് ബെള്ളിപ്പാടി, മധുസുധനൻ കോടി, എം.കെ. അബ്ദുൾ റഹിമാൻ ഹാജി, മാർക്ക് മുഹമ്മദ്, ഇ.മണിക ണ്ഠൻ, ബാലകൃഷ്ണൻ പാണുർ,ഹനീഫ പൈക്കം,ബി.കെ. ഹംസ, വേണുഗോപാൽ പാണുർ, അബ്ദുല്ല ഡെൽമ, നസീർ മൂലടുക്കം, പ്രകാശ് റാവു, സുധീഷ് പണൂർ,ജിതിൻ സംബന്ധിച്ചു.




No comments