വിദ്യാർത്ഥിയെ ലഹരി നൽകി പീഡനത്തിന് ഇരയാക്കിയ സംഭവം; കേസിലെ മുഴുവൻ പ്രതികളെയും പോലീസ് ഉടൻ അറസ്റ്റ് ചെയ്യുക, ലഹരി മാഫിയ സംഘത്തെ അമർച്ച ചെയ്യുക- ഡി വൈ എഫ് ഐ
വിദ്യാർത്ഥിയെ ലഹരി നൽകി പീഡനത്തിന് ഇരയാക്കിയ സംഭവം; കേസിലെ മുഴുവൻ പ്രതികളെയും പോലീസ് ഉടൻ അറസ്റ്റ് ചെയ്യുക, ലഹരി മാഫിയ സംഘത്തെ അമർച്ച ചെയ്യുക- ഡി വൈ എഫ് ഐ
ബോവിക്കാനം : ലഹരി നൽകി വിദ്യാർഥിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും വാർഡ് മെമ്പർ കൂടിയായ വ്യക്തി ഉൾപ്പെടെ എല്ലാ പ്രതികളെയും ഉടൻ പോലീസ് അറസ്റ്റ് ചെയ്യണമെന്നും,നാട്ടിൽ പിടിമുറുക്കിയ ലഹരി മാഫിയ സംഘത്തെ അമർച്ച ചെയ്യണമെന്ന് ഡി വൈ എഫ് ഐ കാറഡുക്ക ബ്ലോക്ക് കമ്മിറ്റി ഇന്ന് ബോവിക്കാനത്ത് നടത്തിയ പ്രതിഷേധ ധർണ്ണയിൽ ആവശ്യപ്പെട്ടു.
കേസിൽ ഉൾപ്പെട്ടു എന്നറിഞ്ഞത് മുതൽ ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്നതിന് വേണ്ടി തങ്ങളുടെ പ്രസിഡണ്ടിനെ ഒഴിവാക്കി വാർത്ത നൽകി എന്നതിനപ്പുറം
ഒളിഞ്ഞു പാത്തും പ്രതിയായ ആ വ്യക്തിയെ ന്യായീകരിക്കാനും വെള്ള പൂശാനും ശ്രമിക്കുന്ന സമീപനമാണ് മുസ്ലിം ലീഗിലെ ഒട്ടുമിക്ക നേതാക്കൾ ഇപ്പോഴും തുടരുന്നത് എന്നും,
രാഷ്ട്രീയത്തിനതീതമായി കർക്കശമായ നിലപാട് സ്വീകരിക്കേണ്ട വിഷയത്തിൽ പോലും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം ഊഹാപോഹങ്ങൾ പ്രചരിച്ചു വിഷയത്തെ വഴിത്തിരിച്ച് വിടാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി.
ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും സംഭവത്തെ ഒതുക്കി തീർക്കാൻ ശ്രമിച്ചവരെയും പ്രതി ചേർക്കണമെന്നും, മുഴുവൻ പ്രതികളും നിയമത്തിന് മുന്നിൽ എത്തുന്നതുവരെ ഡി വൈ എഫ് ഐ യുടെ പോരാട്ടം തുടരുമെന്നും നേതാക്കൾ പറഞ്ഞു.
പ്രതിഷേധ ധർണ്ണ CPIM കാറഡുക്ക ഏരിയ സെക്രട്ടറി എം മാധവൻ ഉദ്ഘാടനം ചെയ്തു,
ബ്ലോക്ക് പ്രസിഡന്റ് രജീഷ് കെ പി അധ്യക്ഷത വഹിച്ചു. CITU ജില്ലാ വൈസ് പ്രസിഡന്റ് പി ബാലകൃഷ്ണൻ, DYFI ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് മഞ്ചക്കൽ, മനോജ് ഇരിയണ്ണി തുടങ്ങിയവർ സംസാരിച്ചു,ബ്ലോക്ക് സെക്രട്ടറി കെ വി നവീൻ സ്വാഗതം പറഞ്ഞു.

No comments