Breaking News

ജെ സി ഐ കാസറഗോഡ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

 ജെ സി ഐ കാസറഗോഡ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കേരള സംസ്ഥാന യുവ കർഷകശ്രീ അവാർഡ് ജേതാവായ ശ്രീവിദ്യയ്ക് ജെ സി ഐ കാസറഗോഡ് ഗ്രീൻ അവാർഡ് നൽകി ആദരിച്ചു


കാസര്‍കോട്: 
ജെ സി ഐ കാസറഗോടിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം അയോട്ട കമ്പ്യൂട്ടർ ഇൻസ്റ്റിട്യൂട്ടിൽ വെച്ചു സംഘടിപ്പിച്ചു. 
പരിപാടിയോടനുബന്ധിച്ചു പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂടാതെ കേരള സംസ്ഥാന യുവ കർഷകശ്രീ അവാർഡ് ജേതാവായ ശ്രീവിദ്യയ്ക് ജെ സി ഐ കാസറഗോഡ് ഗ്രീൻ അവാർഡ് നൽകി ആദരിച്ചു. 
ജെ സി ഐ കാസറഗോഡ് പ്രസിഡന്റ് യതീഷ് ബല്ലാൽ അധ്യക്ഷത വഹിച്ചു. ശ്രീവിദ്യ മുഖ്യ പ്രഭാഷണം നടത്തി. ബിനീഷ് മാത്യു, ഷാനവാസ് കെ എം, മിഥുൻ എന്നിവര്‍ സംസാരിച്ചു. അയോട്ട ഡയറക്ടറും ജെ സി ഐ കാസറഗോഡ് ട്രഷററുമായ ശിഹാബുദ്ദീൻ എ എം സ്വാഗതവും, നിസാർ തായൽ നന്ദിയും പറഞ്ഞു.

No comments