Breaking News

കുമ്പള ഗവൺമെന്റ് ഹൈസ്കൂൾ പ്രവേശനോത്സവം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള ഉദ്ഘാടനം ചെയ്തു

 കുമ്പള ഗവൺമെന്റ് ഹൈസ്കൂൾ പ്രവേശനോത്സവം

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള ഉദ്ഘാടനം ചെയ്തു


വളർന്നു വരുന്ന യുവതലമുറക്ക് വർത്തമാനകാലത്ത് സമൂഹമധ്യേ വലിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഉണ്ടെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർളെ അഭിപ്രായപ്പെട്ടു.

സോഷ്യൽ മീഡിയകളുടെ അതിപ്രസരം ചുറ്റിലും വലിയ രീതിയിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുമ്പോൾ തിന്മകൾ മനസ്സിലാക്കുവാനും നന്മകൾക്ക് ഒപ്പം നിന്ന് കൊണ്ട് ആധാർമികതക്കെതിരി പോരാടുന്ന സമൂഹത്തെ കെട്ടിപ്പടുക്കുവാൻ വിദ്യാർത്ഥികൾ കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ സജ്ജമാകണമെന്ന് അഷ്‌റഫ്‌ കർള പറഞ്ഞു കുമ്പള ഗവൺമെൻറ് ഹൈസ്കൂളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന കർള 

പിടിഎ പ്രസിഡണ്ട് എ കെ ആരിഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക ഷൈലജ ടീച്ചർ സ്വാഗതം പറഞ്ഞു 

പി ടി എ അംഗങ്ങളായ ബിനീഷ, മുഹമ്മദ് അറബി , സഹീറലത്തീഫ് , മൈമൂന ഹനീഫ് എന്നിവരും അധ്യാപകന്മാരായ.ഡിനേഷൻ. മദനൻ തുടങ്ങിയവർ സംസാരിച്ചു.

No comments