Breaking News

പരിസ്ഥിതി ദിനത്തിൽ വൈവിധ്യമാർന്ന പദ്ധതികൾ ഒരുക്കി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ

 പരിസ്ഥിതി ദിനത്തിൽ വൈവിധ്യമാർന്ന പദ്ധതികൾ ഒരുക്കി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ 

ചെമ്മനാട് കൃഷിഭവൻ അഗ്രികൾച്ചറൽ ഓഫീസർ വേണു ഗോപാലൻ കെ ഉദ്ഘാടനം ചെയ്തു




ദേളി: ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൈവിധ്യമാർന്ന പദ്ധതികൾ ഒരുക്കി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകൾ മുൻ നിറുത്തി വ്യത്യസ്തമായ പരിപാടികൾ ആവിഷ്ക്കരിച്ചു. രണ്ട്,മൂന്ന് ക്ലാസ്സുകളിൽ ചിത്രരചന പെൻസിൽ നാല് ,അഞ്ച് ക്ലാസ്സുകളിൽ ചിത്രരചന ജലഛായം ആറ് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ കൊളാഷ് എട്ട് ഒമ്പത് ക്ലാസ്സുകളിൽ കോമിക് കോംപറ്റീഷൻ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു .സ്കൂൾ പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചെമ്മനാട് കൃഷിഭവൻ അഗ്രികൾച്ചറൽ ഓഫീസർ വേണു ഗോപാലൻ കെ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ അബ്ദുൽ വഹാബ് ഉദ്‌ബോധനം നടത്തി അക്കാദമിക് കോർഡിനേറ്റർ ഷബീർ,ഹാഷിം ,ഹസീന സുഷ്മിത പ്രിയങ്ക എന്നിവർ സംബന്ധിച്ചു.

No comments