Breaking News

കാസർകോട് കാഞ്ഞങ്ങാട്ട് വൻ സ്വർണവേട്ട എമർജൻസി ലൈറ്റിന്റെ അകത്ത് ഈയം പൂശി 50 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം യുവാവ് പിടിയിൽ

 കാസർകോട് കാഞ്ഞങ്ങാട്ട് വൻ സ്വർണവേട്ട

എമർജൻസി ലൈറ്റിന്റെ അകത്ത് ഈയം പൂശി 50 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം

യുവാവ് പിടിയിൽ


കാസർഗോഡ് കാഞ്ഞങ്ങാട് വൻ സ്വർണവേട്ടയുമായി പൊലീസ്. 858 ഗ്രാം സ്വർണവുമായാണ് യുവാവ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചിത്താരി സ്വദേശി നിസാറിനെയാണ് പിടികൂടിയത്.

എമർജൻസി ലൈറ്റിന്റെ അകത്ത് ഈയം പൂശി സ്വർണം ഒളിപ്പിച്ചു കടത്തുകയായിരുന്നു നിസാർ. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. അബുദാബിയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴിയാണ് ഇയാൾ കാഞ്ഞങ്ങാട് എത്തിയത്.

No comments