ലോക ഭക്ഷ്യസുരക്ഷ ദിനത്തോടനുബന്ധിച്ച് വാക്കത്തോൺ സംഘടിപ്പിച്ച് കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകൾ
ലോക ഭക്ഷ്യസുരക്ഷ ദിനത്തോടനുബന്ധിച്ച് വാക്കത്തോൺ സംഘടിപ്പിച്ച്
കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകൾ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പതാക ഉയർത്തിക്കൊണ്ട് വാക്കത്തോണിന് തുടക്കമിട്ടു
കാസറഗോഡ് : ലോക ഭക്ഷ്യസുരക്ഷ ദിനത്തോടനുബന്ധിച്ച് കാസറഗോഡ് ഭക്ഷ്യസുരക്ഷ വകുപ്പുമായി സംയോജിച്ചുകൊണ്ട് വാക്കത്തോൺ സംഘടിപ്പിച്ച് കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ പതാക ഉയർത്തിക്കൊണ്ട് വാക്കത്തോണിനു തുടക്കമിട്ടു. ഭക്ഷ്യസുരക്ഷയുടെ ആവശ്യകതയെപ്പറ്റിയുള്ള സന്ദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടി മുന്നേറിയത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ ആശാലത സി കെ, ശ്രീ ആസിഫ് ഇക്ബാൽ കാക്കശ്ശേരി വോളന്റീർ സെക്രട്ടറിമാരായ വൈഷ്ണവി വി, മേഘ, കിരൺ കുമാർ പി, പ്രസാദ് ബി, വൈശാഖ് എ, അഞ്ജന എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments