ബിപോർജോയ് ശക്തി പ്രാപിക്കുന്നു സംസ്ഥാനത്ത് മഴ കനക്കും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു
ബിപോർജോയ് ശക്തി പ്രാപിക്കുന്നു
സംസ്ഥാനത്ത് മഴ കനക്കും
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു
സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വരുന്ന 24 മണിക്കൂരിനകെ ന്യൂനമർദ്ദം ശക്തിപ്രാപിക്കും. ഇതോടെ കേരളത്തിലും മഴ വ്യാപകമായേക്കുമെന്നാണ് മുന്നറിയിപ്പ്.
കേരളത്തിൽ ഇടിക്കും മിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ജൂൺ 9 മുതൽ 11 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.
മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ബിപോർജോയ് ( Biparjoy) അതി തീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നുണ്ടെന്ന് മുന്നരിയിപ്പു നൽകി കാലാവസ്താ നിരീക്ഷണകേന്ദ്രം. അടുത്ത 36 മണിക്കൂറിൽ ഇത് കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകും.
വടക്ക് – കിഴക്ക് ദിശയിലേക്കാവും തുടർന്നുള്ള മൂന്ന് ദിവസത്തിൽ ചുഴലിക്കാറ്റ് സഞ്ചരിക്കുക. ഗതി മാറിയാൽ വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാൻ സാധ്യതയുണ്ട്.

No comments