Breaking News

ദുബായ് കെഎംസിസി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ ഇഹ്‌സാൻ ഫണ്ട് കൈമാറി

 ദുബായ് കെഎംസിസി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ ഇഹ്‌സാൻ ഫണ്ട് കൈമാറി

മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുൽ കാദറിന് ദുബായ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ഹാഷിം മഠത്തിൽ ഫണ്ട് കൈമാറി




മേൽപറമ്പ : ദുബായ് കെഎംസിസി ഉദുമ നിയോജകമണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ഇഹ്‌സാൻ 2023 റിലീഫ് പദ്ധതിയുടെ ഫണ്ട് കൈമാറി. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും നിർദ്ധനരായ ആളുകളെ കണ്ടത്തി നൽകുന്ന സഹായ പദ്ധതിയാണ് 'ഇഹ്‌സാൻ 2023'.
മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുൽ കാദറിന് ദുബായ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ഹാഷിം മഠത്തിൽ ഫണ്ട് കൈമാറി. 
പ്രസിഡന്റ്‌ കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി കെ ബി മുഹമ്മദ്‌ കുഞ്ഞി സ്വാഗതം പറഞ്ഞു. കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാൽ, ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നിൽ, മുഹമ്മദ്‌ കുഞ്ഞി പെരുമ്പള,ബി എം അബൂബക്കർ, ടി ഡി കബീർ, അബ്ദുൽ ഖാദർ ഹാജി കളനാട്, സിദ്ദീഖ് പള്ളിപ്പുഴ, മുഹമ്മദ് കുഞ്ഞി ചോണായി, എം എച്ച് മുഹമ്മദ്‌ കുഞ്ഞി, സിദ്ദിഖ് ബോവിക്കാനം, നവാസ് ഇടനീർ, ലത്തീഫ് പടുപ്പ്, സലാം പടുപ്പ് ഷഫീക് ആലൂർ സംബന്ധിച്ചു.

No comments