Breaking News

‘മെസിക്ക് മൈതാനമൊരുക്കാൻ കേരളം തയാർ’; അർജന്റീനയെ ക്ഷണിച്ച് മന്ത്രി അബ്ദുറഹിമാൻ

 ‘മെസിക്ക് മൈതാനമൊരുക്കാൻ കേരളം തയാർ’; അർജന്റീനയെ ക്ഷണിച്ച് മന്ത്രി അബ്ദുറഹിമാൻ



ലോക ചാമ്പ്യന്മാരായ അർജന്റൈൻ ഫുട്‌ബോൾ ടീമിനെ കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്ത് കായിക മന്ത്രി വി. അബ്ദുറഹിമാൻ. അർജന്റീന ദേശീയ ടീം ഇന്ത്യയിൽ പന്തുതട്ടാനുള്ള താൽപര്യമറിയിച്ചിട്ടും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തങ്ങളുടെ കൈയിൽ കാശി​ല്ലെന്ന് ചൂണ്ടിക്കാട്ടി ആ അവസം കളഞ്ഞുകുളിച്ചത് വൻ വിവാദത്തിലായിരിക്കെയാണ് ലോക ചാമ്പ്യന്മാരെ അബ്ദുറഹിമാൻ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മെസ്സിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് മന്ത്രി കത്തയച്ചു. കത്ത് ഉൾപെടെ ഫേസ്ബുക്കിൽ സുദീർഘമായ പോസ്റ്റ് പങ്കുവെച്ചാണ് അർജന്റീന ടീമിനെ ക്ഷണിച്ച കാര്യം മന്ത്രി അറിയിച്ചത്.

ചെറിയ ലീഗുകളിൽ പോലും നമ്മുടെ നാട്ടിൽ കിട്ടുന്ന പിന്തുണ കൂടി കണക്കിലെടുത്ത് തങ്ങൾ ഈ തീരുമാനം എടുക്കുന്നതെന്നും മന്ത്രി പറഞ്ഞു “ഐ എസ് എൽ പോലൊരു ശരാശരി ലീഗും അണ്ടർ 17 ലോകകപ്പും കേരള ഫുട്ബോളിനു നൽകിയ ആവേശം നാം കണ്ടതാണ്. അപ്പോൾ ലോകത്തെ ഒന്നാം നമ്പർ ടീമായ അർജന്റീനയുടെ സാന്നിധ്യം നൽകുന്ന പ്രചോദനം എത്രയായിരിക്കും. നമ്മുടെ കളിക്കാർക്കും വളർന്നു വരുന്ന താരങ്ങൾക്കും അതൊരു ആവേശാനുഭവമായേനെ. വലിയ ടീമുകളുമായി കളിക്കുന്നത് ഇന്ത്യൻ താരങ്ങളുടെ നിലവാരമുയർത്തും. ഫുട്ബോളിലേക്ക് കൂടുതൽ കുട്ടികൾ കടന്നുവരാനും കൂടുതൽ മേഖലകളിലേക്ക് കളി പ്രചരിക്കാനും ഇതു വഴിയൊരുക്കുമായിരുന്നു.” മന്ത്രി കുറിച്ചു.

No comments