ബോവിക്കാനത്ത് മുസ്ലിം യൂത്ത് ലീഗ് പൊതുയോഗം നടത്തി
ബോവിക്കാനത്ത് മുസ്ലിം യൂത്ത് ലീഗ് പൊതുയോഗം നടത്തി
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ബി ശാഫി ഉദ്ഘാടനം ചെയ്തു
ബോവിക്കാനം: പൊവ്വൽ പ്രകൃതി വിരുദ്ധ പീഢനകേസിൽ മുഴുവൻ പ്രതികൾക്കെ തിരെയും പോലീസ് നടപടി സ്വീകരിക്കുക,
ഇരിയണ്ണി പീഢന ക്കേസിൽ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസെടുക്കുക,
സി.പി.എം നിയന്ത്രണ സഹകരണ സ്ഥാപന ജീവനക്കാരൻ്റെ ഭാര്യ മറ്റൊരു ജീവനക്കാരൻ കാരണത്താൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി പൂർവ്വമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗണിൽ പൊതുയോഗം നടത്തി. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി അഡ്വ.ജുനൈദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിഎ.ബി.ശാഫി ഉദ്ഘാടനം ചെയ്തു.
കെ.ബി.മുഹമ്മദ് കുഞ്ഞി,ബി.എം. അബൂബക്കർ,സിദ്ധീഖ് ബോവിക്കാനം,മൻസൂർ മല്ലത്ത് ,ബി.എം.അബൂബക്കർ, മാർക്ക് മുഹമ്മദ് എം.കെ. അബ്ദുൽ റഹിമാൻ ഹാജി,ബാതിഷ പൊവ്വൽ പ്രസംഗിച്ചു. ഹനീഫ പൈക്കം, ബി.കെ. ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെൽമ, നസീർ മുലടുക്കം, എം.എസ്. ഷുക്കൂർ,അബ്ബാസ് കൊളച്ചപ്, അബൂബ ക്കർ ചാപ്പ,കെ.മുഹമ്മദ് കുഞ്ഞി, അൽത്താഫ് പൊവ്വൽ,ബി.എം. ശംസീർ,ഷെരീഫ്
പന്നടുക്കം, ഹനീഫ ബോവിക്കാനം സംബന്ധിച്ചു.

No comments